Follow KVARTHA on Google news Follow Us!
ad

ബോഡി ബില്‍ഡിംഗിനിടെ കാണികളുടെ ആവേശം ഉള്‍ക്കൊണ്ട് അഭ്യാസം നടത്തിയ ചാമ്പ്യന്‍ തലകുത്തിമറിഞ്ഞ് കഴുത്തൊടിഞ്ഞ് മരിച്ചു

ബോഡി ബില്‍ഡിംഗിനിടെ കാണികളുടെ ആവേശം ഉള്‍ക്കൊണ്ട് അഭ്യാസം നടത്തിയ ചാമ്പ്യന്‍South Africa, Doctor, Treatment, World, Sports,
കെയ്പ് ടൗണ്‍: (www.kvartha.com 12.08.2017) ബോഡി ബില്‍ഡിംഗിനിടെ കാണികളുടെ ആവേശം ഉള്‍ക്കൊണ്ട് അഭ്യാസം നടത്തിയ ചാമ്പ്യന്‍ തലകുത്തിമറിഞ്ഞ് കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍  ശനിയാഴ്ചയായിരുന്നു സംഭവം. 23കാരനായ സിഫിസോ ലുംഗെലോ തബാറ്റെയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ജിംനേഷ്യത്തിലേക്ക് വളരെ ആവേശത്തോടെ കടന്നുവരുന്ന സിഫിസോയെ കാണികള്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. ആവേശം മൂത്ത സിഫിസോ പിന്നോട്ട് മലക്കം മറിയുകയായിരുന്നു. എന്നാല്‍, മലക്കം മറിയാനുള്ള ശ്രമത്തിനിടെ തലകുത്തിവീണു. തുടര്‍ന്ന് കഴുത്തൊടിയുകയായിരുന്നു. തലകുത്തിവീണ സിഫിയോയുടെ അടുത്തേക്ക് സംഘാടകരും മറ്റും ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Professional Bodybuilder Sifiso Lungelo Dies After Backflip Goes Terribly Wrong, South Africa, Doctor, Treatment, World, Sports.

കഴുത്തൊടിഞ്ഞാണ് സിഫിസോ തല്‍ക്ഷണം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ത്തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

പിന്നോട്ടുള്ള മലക്കംമറിയല്‍ സിഫിസോ പതിവായി ചെയ്യാറുള്ളതാണെന്ന് ബോഡി ബില്‍ഡിങ് സൗത്ത് ആഫ്രിക്കയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. അത് കാണികളെയും ആവേശം കൊള്ളിക്കാറുണ്ട്. സാധാരണ നഗ്‌നപാദനായാണ് ഇത്തരം പ്രകടനങ്ങള്‍ ചെയ്യുന്നത്. ഇത്തവണ സോക്‌സ് അണിഞ്ഞിരുന്നു. ചാട്ടത്തിനിടെ കാല്‍വഴുതിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് വെയ്ന്‍ പ്രൈസ് പറയുന്നു. ക്വാസുലു നാറ്റലിലെ ഉംലാസിയില്‍ നിന്നുള്ള സിഫിസോ 75 കിലോ വിഭാഗത്തിലെ മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍കൂടിയാണ്.

Also Read:
ആഇശയെ കാണാന്‍ ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉമ്മയുടെ ചേതനയറ്റ മൃതദേഹം; മരണം നടന്നത് നാലു ദിവസം മുമ്പ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Professional Bodybuilder Sifiso Lungelo Dies After Backflip Goes Terribly Wrong, South Africa, Doctor, Treatment, World, Sports.