Follow KVARTHA on Google news Follow Us!
ad

മുസ്ലീം വിവാഹം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് മുസ്ലീം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ്

മുസ്ലീം വിവാഹം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലീം വുNew Delhi, News, Muslim, Prime Minister, Narendra Modi, Meeting, Marriage, National,
ന്യൂഡല്‍ഹി: (www.kvartha.com 12.08.2017) മുസ്ലീം വിവാഹം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലീം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഇക്കാര്യം ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഷൈസ്ത പ്രധാനമന്ത്രിയെ കണ്ടത്.

പുതുക്കിയ മുസ്ലീം വിവാഹ ഉടമ്പടിയുടെ കരട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു. എത്രയും വേഗം കരടില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

PM Modi Receives Model Nikahnama, AIMWPLB Requests for Aadhaar Link, New Delhi, News, Muslim, Prime Minister, Narendra Modi, Meeting, Marriage, National

വിവാഹത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് വിവാഹ ഉടമ്പടി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഷൈസ്ത അംബര്‍ പറഞ്ഞു. ഇത് ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കുന്നതിനെ സഹായിക്കുമെന്നും അവര്‍ അറിയിച്ചു. ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നതിലൂടെ വധുവും വരനും ഔദ്യോഗിക വ്യവസ്ഥയുടെ ഭാഗമാകും.

നേരത്തെ മുത്തലാക്ക് വിഷയത്തില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി ചൂണ്ടിക്കാണിച്ച് ഭാരതീയ മുസ്ലീം മഹിള ആന്തോളന്‍ അധ്യക്ഷ സക്കിയ സോമന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

Also Read:
ആഇശയെ കാണാന്‍ ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉമ്മയുടെ ചേതനയറ്റ മൃതദേഹം; മരണം നടന്നത് നാലു ദിവസം മുമ്പ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi Receives Model Nikahnama, AIMWPLB Requests for Aadhaar Link, New Delhi, News, Muslim, Prime Minister, Narendra Modi, Meeting, Marriage, National.