Follow KVARTHA on Google news Follow Us!
ad

പാക് ബാറ്റ്‌സ്മാന്‍ സുബൈര്‍ അഹമ്മദ് കളിക്കിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ദാരുണമായി മരിച്ചു

ക്രിക്കറ്റ് പിച്ചില്‍ വീണ്ടും ദുരന്തം. പാക് ബാറ്റ്‌സ്മാന്‍ സുബൈര്‍ അഹമ്മദ് കളിക്കിടെ ബൗണ്‍സര്‍ Islamabad, News, Pakistan, hospital, Treatment, Twitter, Sports, World,
ഇസ്ലാമാബാദ്: (www.kvartha.com 16.08.2017) ക്രിക്കറ്റ് പിച്ചില്‍ വീണ്ടും ദുരന്തം. പാക് ബാറ്റ്‌സ്മാന്‍ സുബൈര്‍ അഹമ്മദ് കളിക്കിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ദാരുണമായി മരിച്ചു. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 നു നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ദാരുണ സംഭവം.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തലയിലും ബൗണ്‍സര്‍ കൊണ്ടിരുന്നുവെങ്കിലും സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സുബൈര്‍ അഹമ്മദിന്റെ മരണം പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. 'സുബൈറിന്റെ മരണം ക്രിക്കറ്റിന്റെ സുരക്ഷിതത്വം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. ക്രിക്കറ്റ് കളത്തില്‍ എല്ലായ്‌പ്പോഴും ഹെല്‍മറ്റ് വേണമെന്ന കാര്യം വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് പുതിയ സംഭവം' എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. മാത്രമല്ല, പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സുബൈറിന്റ കുടുംബത്തിനെ അനുശോചനം അറിയിച്ചിട്ടുണ്ട്.

Pakistani batsman dies after being hit by bouncer, Islamabad, News, Pakistan, hospital, Treatment, Twitter, Sports, World

2014 നവംബര്‍ 25 നു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് ക്രിക്കറ്റ് കളത്തില്‍ ബൗണ്‍സറേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മരിച്ചതോടെയാണ് ക്രിക്കറ്റ് കളത്തിലെ സുരക്ഷ ചര്‍ച്ച ആയത്. സിഡ്‌നി ക്രിക്കറ്റ് പിച്ചിലായിരുന്നു ആ ദുരന്തം നടന്നത്. ഫില്‍ ഹ്യൂസിനെ ഉടന്‍ തന്നെ സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നുവെങ്കിലും നവംബര്‍ 27 ന് നില ഗുരുതരമായതിനെ തുടര്‍ന്ന് മരണം സംഭവിച്ചു. സുബൈറിന്റെ മരണത്തില്‍ ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് ഉയരുന്നത്.

Also Read:
ബിജെപി ആക്രമണത്തില്‍ സിഐമാര്‍ ഉള്‍പെടെ 15 പോലീസുകാര്‍ക്ക് പരിക്ക്; 300 പേര്‍ക്കെതിരെ കേസ്, 4 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistani batsman dies after being hit by bouncer, Islamabad, News, Pakistan, hospital, Treatment, Twitter, Sports, World.