Follow KVARTHA on Google news Follow Us!
ad

ഇങ്ങനെയും ചിലര്‍! അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ നാട്ടുകാര്‍ സഹായിക്കാന്‍ തയ്യാറായില്ല; പ്രസവത്തിനായി ആശുപത്രിയിലേക്ക് നടന്നുപോയ യുവതി ഇടയ്ക്കുവെച്ച് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ നാട്ടുകാര്‍ സഹായിക്കാന്‍ തയ്യാറായില്ല. ഇതോടെ ആശുപത്രിയിലേക്ക് നടന്നുപോയ News, National, wedding, Ostracised Woman Delivers Twins While Walking To Hospital
മല്‍ക്കാംഗിരി: (www.kvartha.com 23.08.2017) അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ നാട്ടുകാര്‍ സഹായിക്കാന്‍ തയ്യാറായില്ല. ഇതോടെ ആശുപത്രിയിലേക്ക് നടന്നുപോയ യുവതി കാട്ടില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഒഡീഷയിലെ ഡലപാട്ടിഗുഡയിലാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ ട്രിലോചന്‍ പുജാരിയുടെ ഭാര്യ ഗോരി പുജാരിയാണ് ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ഭാര്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ സഹായംതേടി ഗ്രാമവാസികളുടെ അടുത്തേക്ക് ചെന്നിരുന്നു. എന്നാല്‍ ഇവരെ സഹായിക്കാന്‍ ഗ്രാമവാസികള്‍ തയ്യാറായിരുന്നില്ല. അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് സഹായം നിഷേധിച്ചത്. ഇതോടെ ആശുപത്രിയിലേക്ക് നടന്നുപോവുകയായിരുന്നു. കാട്ടിലൂടെയുള്ള വഴിയിലൂടെയാണ് ആശുപത്രിയിലെത്തേണ്ടത്. വഴിമധ്യേ ഗൗരി പെണ്‍കുട്ടികള്‍ക്ക് പ്രസവം നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, wedding, Ostracised Woman Delivers Twins While Walking To Hospital