Follow KVARTHA on Google news Follow Us!
ad

ശൈലജയുടെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ ബഹിഷ്‌ക്കരിച്ചു

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനംThiruvananthapuram, News, Politics, Health Minister, Resignation, Criticism, Allegation, Ramesh Chennithala, Kerala,
തിരുവനന്തപുരം: (www.kvartha.com 23.08.2017) ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാജി ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സഭവിട്ട പ്രതിപക്ഷം ചോദ്യോത്തരവേള നടക്കുന്നതിനിടെ നടുത്തളത്തില്‍ ബാനറുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്‌കരണം.

മന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ വിമര്‍ശനം തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ആരോപിച്ചു.

Opposition stage protest in Niyamasabha for Minister K K Shailaja teacher resignation, Thiruvananthapuram, News, Politics, Health Minister, Resignation, Criticism, Allegation, Ramesh Chennithala, Kerala.

അതിനിടെ, ശൈലജയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തുനിന്നു മാറ്റുമെന്നും വിവരമുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാന്‍ തല്‍ക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്ന നിലപാടിലാണ് ഉന്നത സിപിഎം നേതാക്കള്‍.

ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകള്‍ കൃത്യമായി പരിശോധിച്ചു സര്‍ക്കാര്‍ താല്‍പര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹം വീഴ്ച വരുത്തിയെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അതിനിടെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ.പി. ജയരാജന്‍ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തില്‍ തല്‍ക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനാണു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ആലോചന.

Also Read:
കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition stage protest in Niyamasabha for Minister K K Shailaja teacher resignation, Thiruvananthapuram, News, Politics, Health Minister, Resignation, Criticism, Allegation, Ramesh Chennithala, Kerala.