Follow KVARTHA on Google news Follow Us!
ad

നിതീഷ് കുമാര്‍ ശരത് യാദവിനെ ജെഡിയു രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: (www.kvartha.com 12.08.2017) വിമത നേതാവ് ശരത് യാദവിനെ ജെഡിയു രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. ബീഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ National, Nitish Kumar, Sharad Yadav
ന്യൂഡല്‍ഹി: (www.kvartha.com 12.08.2017) വിമത നേതാവ് ശരത് യാദവിനെ ജെഡിയു രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. ബീഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടി. ശരത് യാദവിന് പകരക്കാരനായി ആര്‍ സിപി സിംഗിനെ തിരഞ്ഞെടുത്തു.

ബീഹാര്‍ ജെഡിയു പ്രസിഡന്റ് വസിഷ്ഠ നരായണ്‍ ആണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ഇത് സംബന്ധിച്ച് വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

National, Nitish Kumar, Sharad Yadav

അവശ്യ നടപടിയെന്നാണ് നാരായണ്‍ പാര്‍ട്ടി തീരുമാനത്തെ വിശേഷിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നേതാവിനെ നേതൃസ്ഥാനത്ത് നിലനിര്‍ത്തുന്നത് തെറ്റാണെന്നും നാരായണ്‍ പറഞ്ഞു.

നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും ജനവിധി മാനിച്ചില്ലെന്നും ശരത് യാദവ് ആരോപിച്ചിരുന്നു. ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനായിരുന്നു ജനങ്ങള്‍ ജെഡിയുവിന് വോട്ട് നല്‍കിയത്. എന്നാല്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോര്‍ത്ത നിതീഷ് കുമാര്‍ വഞ്ചകനാണെന്നും യാദവ് ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Janata Dal (United) has decided to remove rebel Rajya Sabha MP Sharad Yadav as the leader in the House. The decision comes in the wake of Sharad Yadav revolting against Nitish Kumar after he joined hands with the BJP to form government in Bihar.

Keywords: National, Nitish Kumar, Sharad Yadav