Follow KVARTHA on Google news Follow Us!
ad

നിതീഷ് ബിജെപി സഖ്യം അവിശുദ്ധ കൂട്ടുകെട്ട്: ജ്യോതിരാദിത്യ സിന്ധ്യ

പാറ്റ്‌ന: (www.kvartha.com 12.08.2017) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. National, Politics, Nitish
പാറ്റ്‌ന: (www.kvartha.com 12.08.2017) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. നിതീഷ് കുമാര്‍ ജനവിധിയെ വഞ്ചിക്കുകയായിരുന്നുവെന്നും ബിജെപിയുമായി നിതീഷ് കുമാറുണ്ടാക്കിയ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും സിന്ധ്യ ആരോപിച്ചു.

അവിശുദ്ധ കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെപി അഗര്‍വാളിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സിന്ധ്യ നിതീഷ് കുമാറിനെ വിമര്‍ശിച്ചത്.

National, Politics, Nitish

മഹാ സഖ്യത്തിന് അഞ്ച് വര്‍ഷം നല്‍കികൊണ്ടായിരുന്നു ജനവിധി. കോണ്‍ഗ്രസും ജെഡിയുവും ആര്‍ജെഡിയും പങ്കാളികളായിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വരേണ്ടത് മഹാസഖ്യത്തിന്റെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ബിജെപിയെ വിമര്‍ശിച്ചവരും ബിജെപി വിമര്‍ശിച്ചവരും മഹാസഖ്യത്തെ ഉപേക്ഷിച്ച് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി- സിന്ധ്യ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: PATNA: Senior Congress leader Jyotiraditya Scindia on Friday strongly condemned Nitish Kumar's decision to sever ties with 'Mahagathbandhan' as betrayal of people's mandate and termed the formation of a new government in the state with the BJP as an "unholy alliance".

Keywords: National, Politics, Nitish