Follow KVARTHA on Google news Follow Us!
ad

നടി പീഡിപ്പിക്കപ്പടുന്നതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചിയില്‍ യുവനടി പീഡിപ്പിക്കപ്പടുന്നതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ Kerala, Thiruvananthapuram, Kochi, Actress, attack, Case, Police, Dileep, Bail Application, More evidence for actress attack case.
തിരുവനന്തപുരം: (www.kvartha.com 15.08.2017) കൊച്ചിയില്‍ യുവനടി പീഡിപ്പിക്കപ്പടുന്നതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളടങ്ങിയ ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഫോണ്‍ നശിപ്പിച്ചതായി അഭിഭാഷകര്‍ നല്‍കിയ മൊഴി വിശ്വസിക്കുന്നില്ലെന്നും ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ഹൈക്കോടതിയില്‍ ദീലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി 18ന് പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നെന്നും പോലീസ് കോടതിയെ അറിയിക്കും. ഇതിന് മുമ്പേ തന്നെ ചില മൊഴികള്‍ ദിലീപിനെതിരെ പ്രതികളില്‍ നിന്ന് കിട്ടിയിരുന്നെന്നും പോലീസ് അറിയിക്കും.

 Kerala, Thiruvananthapuram, Kochi, Actress, Attack, Case, Police, Dileep, Bail Application, More evidence for actress attack case.

കേസില്‍ ദിലീപിന്റെ മാനേജറായ അപ്പുണ്ണിക്കെതിരെയും അന്വേഷണം നടക്കുകയാണ്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സത്യവാങ്മൂലം സമര്‍പ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Kochi, Actress, Attack, Case, Police, Dileep, Bail Application, More evidence for actress attack case.