Follow KVARTHA on Google news Follow Us!
ad

വയനാട് ജനവാസമേഖലയിലിറങ്ങിയ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വയനാട് ജനവാസമേഖലയിലിറങ്ങിയ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. പുലിയെ രക്ഷിക്കാനുള്ളHouse, Wife, Police, Natives, Well, Kerala,
കല്‍പ്പറ്റ: (www.kvartha.com 13.08.2017) വയനാട് ജനവാസമേഖലയിലിറങ്ങിയ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. പുലിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. വയനാട് പൊഴുതന ആറാം മൈല്‍ പി.എം. ഹനീഫയുടെ വീട്ടിലെ കിണറ്റിലാണ് തിങ്കളാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. രാവിലെ വീടു വൃത്തിയാക്കുന്നതിനിടെ കിണറിന്റെ മറനീങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനീഫയുടെ ഭാര്യയാണ് പുലി കിണറ്റില്‍ വീണ വിവരം ആദ്യം അറിയുന്നത്.

പിന്നീട് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പുലിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മയക്കുവെടിവച്ച് പുലിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനവാസമേഖലയായ പൊഴുതനയ്ക്ക് സമീപമുള്ള പുഴ കടന്നാണ് പുലി വന്നതെന്നാണ് നിഗമനം. ഇവിടെ നിന്നും അല്‍പ്പം മാറി വനമേഖലയുണ്ട്.

Leopard falls into well in Wayanad; Rescue efforts on, House, Wife, Police, Natives, Well, Kerala

പുലി കിണറ്റില്‍ വീണ വിവരം അറിഞ്ഞ് ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

Image Credit: Manorama

Also Read:
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Leopard falls into well in Wayanad; Rescue efforts on, House, Wife, Police, Natives, Well, Kerala.