Follow KVARTHA on Google news Follow Us!
ad

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തിരൂര്‍: (www.kvartha.com 24.08.2017) വിവാദമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി കുണ്ടില്‍ വിപിന്‍ (2Kerala, Kodinji Faisal murder Case, Accused, Murdered
തിരൂര്‍: (www.kvartha.com 24.08.2017) വിവാദമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി കുണ്ടില്‍ വിപിന്‍ (23) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7.15ന് തിരൂര്‍ പുളിഞ്ചോട്ടിലെ റോഡരികില്‍ വെട്ടേറ്റ് മരിച്ച് കിടക്കുകയായിരുന്നു വിപിന്‍.

കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ വിപിന് നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. 2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഹിന്ദുമതസ്ഥനായ അനില്‍കുമാര്‍ (ഉണ്ണി) ഇസ്ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍.

ഒരു വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. അതിനു ശേഷം ഭാര്യയും 2 മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് പോകുന്നത് തടയുക കൂടിയായിരുന്നു കൊലപാതക ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kodinji Faisal murder Case, Accused, Murdered