Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് കടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവും, ചാട്ടയടിയും

മയക്കുമരുന്ന് കടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവും ചാട്ടയടിയും. മലേഷ്യന്‍Singapore, News, Court, hospital, Treatment, Lawyers, World,
സിംഗപ്പൂര്‍: (www.kvartha.com 23.08.2017) മയക്കുമരുന്ന് കടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവും ചാട്ടയടിയും. മലേഷ്യന്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ശരവണന്‍ ചന്ദാരം (30) എന്ന യുവാവിന് ജീവപര്യന്തം തടവും 24 ചാട്ടയടിയും ശിക്ഷ വിധിച്ചത്. അഞ്ചര കിലോഗ്രാമോളം കഞ്ചാവ് കൈവശം വയ്ക്കുകയും കടത്താനുള്ള ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന കുറ്റമാണ് ശരവണനെതിരെ ചുമത്തിയിരിക്കുന്നത്.

2014 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലേഷ്യയിലെ സ്‌കദായില്‍ വച്ച് അയ എന്ന മയക്കുമരുന്ന് വ്യാപാരിയെ കാണുകയും ശരവണന്‍ അയാളില്‍ നിന്ന് 10 പായ്ക്കറ്റ് കഞ്ചാവ് വാങ്ങുകയും ചെയ്തു എന്നാണ് കേസ്. നേരത്തെ അയയുടെ ബോഡിഗാര്‍ഡായി ശരവണന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ മകന് ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍ അതിനാവശ്യമായ പണം ശരവണന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ ശരവണന്‍ അയയെ കാണുകയും 1270 സിംഗപ്പൂര്‍ ഡോളര്‍ കടം വാങ്ങുകയും ചെയ്തു.

Indian-origin Malaysian man jailed for life in Singapore, Singapore, News, Court, hospital, Treatment, Lawyers, World

അഞ്ചാം തീയതി പണം തിരിച്ചു നല്‍കാമെന്നായിരുന്നു ശരവണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞസമയത്ത് തുക തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പണം തിരിച്ചു നല്‍കുന്നതിന് പകരം, പുകയില കടത്താന്‍ സഹായിക്കണം എന്ന് അയ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് വാടകയ്‌ക്കെടുത്ത കാറില്‍ അയയില്‍ നിന്ന് വാങ്ങിയ പത്ത് പായ്ക്കറ്റ് പുകയിലയുമായി പോകുന്നതിനിടെയാണ് ശരവണന്‍ പോലീസ് പിടിയിലാകുന്നത്.

എന്നാല്‍, പുകയിലയ്ക്ക് പകരം കഞ്ചാവായിരുന്നു അയ ശരവണന് കൈമാറിയത്. ശരവണന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും മയക്കുമരുന്ന് കടത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Also Read:
കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian-origin Malaysian man jailed for life in Singapore, Singapore, News, Court, hospital, Treatment, Lawyers, World.