Follow KVARTHA on Google news Follow Us!
ad

110 സിസിയുടെ പുതിയ ടൂ വീലര്‍ ഹോണ്ട ക്ലിക്ക് അവതരിപ്പിച്ചു

ദക്ഷിണേന്ത്യയിലെ തങ്ങളുടെ ആധിപത്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ Kochi, Automobile, Tamilnadu, Technology, Road, Vehicles, News, Kerala, Business, Honda Cliq 110 cc scooter launched in India.
കൊച്ചി: (www.kvartha.com 23/08/2017) ദക്ഷിണേന്ത്യയിലെ തങ്ങളുടെ ആധിപത്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 110 സിസി സ്‌കൂട്ടറായ ക്ലിക്ക് തമിഴ്നാട്ടില്‍ അവതരിപ്പിച്ചു. പരമാവധി ഉപകാരപ്രദവും സുഖകരവും സൗകര്യപ്രദവുമായ രീതിയിലാണ് ക്ലിക്കിന്റെ രൂപകല്‍പ്പന.

വളര്‍ന്നു വരുന്ന വിപണിയെ സ്‌ക്കൂട്ടറൈസ് ചെയ്യുന്നതിലേക്കുള്ള ഹോണ്ട ടൂ വീലറിന്റെ വലിയൊരു ചുവടുവയ്പ്പാണ് പുതിയ ക്ലിക്ക്. കേരളം, കര്‍ണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ടൂവീലര്‍ വിപണിയില്‍ മുന്നിലുള്ള ഹോണ്ട തമിഴ്നാട്ടിലും വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 Kochi, Automobile, Tamilnadu, Technology, Road, Vehicles, News, Kerala, Business, Honda Motorcycle and scooter India, Honda Cliq 110 cc scooter launched in India.

ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല, ആഗോള തലത്തില്‍ 120 രാജ്യങ്ങളിലും ടൂവീലര്‍ ബിസിനസില്‍ ഹോണ്ട മുന്‍ നിരയിലാണെന്നും നര്‍സാപുരയിലെ ആധുനിക പ്ലാന്റിന്റെ വികസനത്തോടെ ഹോണ്ട 2017-18ല്‍ 60 ലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നതെന്നും അഞ്ചു ദക്ഷിണ സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ ടൂവീലര്‍ വിപണിയുടെ 28 ശതമാനം കൈയ്യടക്കുന്നുവെന്നും ഹോണ്ട ഇവിടെ 35% വിപണി വിഹിതത്തോടെ നമ്പര്‍ വണ്‍ ടൂവീലര്‍ ബ്രാന്‍ഡാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.

നാലു ശതമാനം വളര്‍ച്ചയുള്ള ദക്ഷിണേന്ത്യ ടൂവീലര്‍ വിപണിയില്‍ ഹോണ്ട ആറിരട്ടി വളര്‍ച്ചയോടെ 23 ശതമാനം രേഖപ്പെടുത്തിയെന്നും രാജ്യത്തെ രണ്ടാമത്തെ വലിയ ടൂവീലര്‍ വിപണിയായ തമിഴ്നാട്ടില്‍ വളര്‍ച്ചയ്ക്കു പുതിയ ക്ലിക്ക് ആവേശം പകരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും കുടുംബത്തിലെ എല്ലാവരും വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുകയും കൂടുതല്‍ വനിതകള്‍ തൊഴില്‍ രംഗത്ത് എത്തുകയും ചെയ്തതോടെ വാഹനത്തിന്റെ മൈലേജ്, വില എന്നിവയേക്കാള്‍ പ്രാധാന്യം സൗകര്യങ്ങള്‍ക്കു നല്‍കുന്നുവെന്നും യൂണിസെക്സ് വാഹനമെന്ന നിലയില്‍ ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്ക് പ്രിയമേറുകയാണെന്നും ഓരോ രണ്ടാമത്തെ ഉപഭോക്താവും വീട്ടിലേക്ക് സ്‌കൂട്ടറുമായി മടങ്ങാന്‍ തുടങ്ങിയതോടെ മോപ്പഡുകളുടെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞെന്നും 100-110 സിസി വിഭാഗത്തില്‍ ക്ലിക്ക് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, സീനിയര്‍ വൈസ് പ്രസിഡണ്ട് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Automobile, Tamilnadu, Technology, Road, Vehicles, News, Kerala, Business, Honda Motorcycle and scooter India, Honda Cliq 110 cc scooter launched in India.