Follow KVARTHA on Google news Follow Us!
ad

ഹജ്ജിന് പോയവര്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെട്ടു; തണലായി തനിമ പ്രവര്‍ത്തകരെത്തി

ഹജ്ജിന് പോയവര്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെട്ടപ്പോള്‍ തണലായി എത്തിയത് Food, Doctor, Hotel, Vehicles, Muslim pilgrimage, Gulf, World,
മക്ക: (www.kvartha.com 23.08.2017) ഹജ്ജിന് പോയവര്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെട്ടപ്പോള്‍ തണലായി എത്തിയത് തനിമ പ്രവര്‍ത്തകര്‍. ഗ്രീന്‍ കാറ്റഗറി വഴി ഹജ്ജിന് പോയ നൂറുകണക്കിന് ആളുകളാണ് ഭക്ഷണം ലഭിക്കാതെ ദിവസങ്ങളോളം ദുരിതം അനുഭവിച്ചത്.

580,582, 583, 590 ,591 കെട്ടിടത്തില്‍ താമസിക്കുന്നവരാണ് ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെട്ടത്. ഹറമില്‍ നിന്നും രണ്ടുകിലോമീറ്റര്‍ മാറി ജറാവല്‍ പ്രദേശങ്ങളിലാണ് ഈ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് തനിമ പ്രവര്‍ത്തകര്‍ വൈകുന്നേരം ഭക്ഷണം വിതരണം തുടങ്ങിയതോടെയാണ് ദുരിതം മാറിത്തുടങ്ങിയത്. ഹോട്ടലുകള്‍ വളരെ അകലെയായതിനാലും മലം പ്രദേശങ്ങള്‍ ആയതിനാലും പ്രായമായവര്‍ക്ക് അവിടെ വരെ ചെന്ന് ഭക്ഷണം കഴിച്ച് തിരിച്ചുവരാനുള്ള അവസ്ഥയായിരുന്നില്ല ഉണ്ടായിരുന്നത്. മാത്രമല്ല തിരിച്ചുവരുമ്പോള്‍ വഴിയറിയാതെ മണിക്കൂറുകളോളം അലഞ്ഞുനടക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

Hajj pilgrims suffered without food, Food, Doctor, Hotel, Vehicles, Muslim pilgrimage, Gulf, World

എന്നാല്‍ തനിമ കെഎംസിസി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ വഴിതെറ്റിയവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ഗ്രീന്‍ കാറ്റഗറി വഴി വന്നവരില്‍ പലരും പ്രായം കൂടിയവരും കൂട്ടിന് തുണയില്ലാത്തവരും ആണ് . ഇവര്‍ക്ക് വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് 590 കെട്ടിടത്തില്‍ താല്‍ക്കാലിക ക്ലിനിക്ക് സേവനങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചിരുന്നുവെങ്കിലും ശരിയായവിധത്തില്‍ സേവനം ലഭിച്ചിരുന്നില്ല.

Hajj pilgrims suffered without food, Food, Doctor, Hotel, Vehicles, Muslim pilgrimage, Gulf, World

തനിമ കെഎംസിസി പവര്‍ത്തകരുടെ ഇടപടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഹജ്ജിന് പോയവര്‍ ഒരുപാട് കഷ്ടപ്പെടുമായിരുന്നു. ജറാവല്‍ മേഖലയിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ പരാതി കണക്കിലെടുത്ത് ഇപ്പോള്‍ കയറ്റ ഇറക്കങ്ങള്‍ ലഘുകരിക്കാന്‍ രണ്ടു വാഹനങ്ങള്‍ കൂടി അനുവദിച്ചിട്ടുണ്ട് . ഈ മേഖലയില്‍ ഇപ്പോള്‍ കൂടുതല്‍ സേവനം നടത്തുകയും ചെയ്യുന്നുണ്ട്.

Hajj pilgrims suffered without food, Food, Doctor, Hotel, Vehicles, Muslim pilgrimage, Gulf, World


Hajj pilgrims suffered without food, Food, Doctor, Hotel, Vehicles, Muslim pilgrimage, Gulf, World

Also Read:
കോളജ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യത്തോടെയാണെന്ന് പോലീസ്; മൂന്നുപേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hajj pilgrims suffered without food, Food, Doctor, Hotel, Vehicles, Muslim pilgrimage, Gulf, World.