Follow KVARTHA on Google news Follow Us!
ad

സംസ്ഥാന പാതകള്‍ ഡിനോട്ടിഫൈ ചെയ്യും; കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി സംസ്ഥാന പാതകള്‍ ഡിനോട്ടിഫൈ ചെയ്യും. കോര്‍പറേഷനുകളുടെയും Thiruvananthapuram, Kerala, Government, Trending, Ministers, Supreme Court of India, Bar
തിരുവനന്തപുരം: (www.kvartha.com 23.08.2017) സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി സംസ്ഥാന പാതകള്‍ ഡിനോട്ടിഫൈ ചെയ്യും. കോര്‍പറേഷനുകളുടെയും മുനിസിപ്പാലികളുടെയും പരിധിയില്‍ വരുന്ന ബൈപാസ് ഉള്‍പെടെയുള്ള സംസ്ഥാന പാതയുടെ ഭാഗങ്ങള്‍ ഡിനോട്ടീഫൈ ചെയ്ത് സംസ്ഥാന പാതയില്‍നിന്ന് ഒഴിവാക്കാനാണ് തീരുമാനം.


ഇതിലൂടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. ഏകദേശം 129 ബീയര്‍ - വൈന്‍ പാലറുകള്‍ ഇതുവഴി തുറക്കാനാകും. ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകള്‍, 10 മദ്യവില്‍പനശാലകള്‍, നാലു ക്ലബ്ബുകള്‍ എന്നിവയും തുറക്കും.

ഹൈവെ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരമാണു പാതകള്‍ ഡിനോട്ടിഫൈ ചെയ്യുന്നത്. ഡിനോട്ടിഫൈ ചെയ്യുമ്പോള്‍ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Government, Trending, Ministers, Supreme Court of India, Bar, Govt denotifies roads to facilitate liquor bars.