Follow KVARTHA on Google news Follow Us!
ad
Posts

പുരുഷനുമായി ബന്ധപ്പെടുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം; എടുത്തുചാട്ടക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ അനുഭവം നിങ്ങള്‍ക്കും വരാം

ലൈംഗിക പീഡനത്തിന് വിധേയമാകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും 'ഇര' എന്ന പദ പ്രയോഗത്തിലൂടെ പരാമര്‍ശിക്കുന്നത് ഉചിതമല്ല എന്ന ഒരു ചര്‍ച്ച നടക്കുന്നുണ്ട്. മൃഗങ്ങള്‍ കൊലചെയ്യപ്പെടുകയും Kookanam-Rahman, Article, Student, Love, Cheating, Mobil Phone, Parents, Facebook, Whats App
കൂക്കാനം റഹ് മാന്‍

(www.kvartha.com 22.08.2017) ലൈംഗിക പീഡനത്തിന് വിധേയമാകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും 'ഇര' എന്ന പദ പ്രയോഗത്തിലൂടെ പരാമര്‍ശിക്കുന്നത് ഉചിതമല്ല എന്ന ഒരു ചര്‍ച്ച നടക്കുന്നുണ്ട്. മൃഗങ്ങള്‍ കൊലചെയ്യപ്പെടുകയും, ഭക്ഷണമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇരയെന്ന് പറയുന്നതുപോലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇര എന്ന് സൂചിപ്പിക്കുന്നത് അരോചരകമാണെന്നാണ് ചിലരുടെ അഭിപ്രായം. ഇത്തരം സംഭവങ്ങളില്‍ പീഡകരില്‍ നിന്ന് അവര്‍ രക്ഷപ്പെടുകയാണ്. അതിനാല്‍ 'അതിജീവിക്കപ്പെട്ടവള്‍' എന്ന പദമാണ് ഉചിതമെന്നും അഭിപ്രായമുണ്ട്. ഇംഗ്ലീഷ് പദപ്രയോഗമായ victim ആണ് പരിഭാഷപ്പെടുത്തി 'ഇര'യായത്. പകരം survivor അഥവാ 'അതിജീവിക്കപ്പെട്ടവള്‍' എന്നാക്കി മാറ്റുന്നതാവും ഉചിതം.

Fake love and facts


ലൈംഗികാസക്തി മൂത്ത പുരുഷന്മാര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയും, ബലപ്രയോഗം നടത്തിയും, കീഴ്‌പ്പെടുത്തുന്നുണ്ട്. നിസ്സഹായരായ സ്ത്രീകള്‍ രക്ഷപ്പെടാനാവാതെ ബലിയാടുകളാവുകയും ചെയ്യുന്നുണ്ട്. പക്ഷേ ഈ ആധുനിക കാലഘട്ടത്തില്‍ പല സ്ത്രീകളും പെണ്‍കുട്ടികളും സ്വമനസ്സാലെ പുരുഷകരങ്ങളിലേക്ക് എടുത്തുചാടുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ ഇരകളുമല്ല, അതിജീവിക്കുന്നവരുമല്ല, അവരെ 'എടുത്തു ചാട്ടക്കാരി' എന്നൊരു പദം ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

ഇങ്ങിനെ എടുത്തുചാടി ഉഭയ കക്ഷിസമ്മത പ്രകാരം ലൈംഗിക ഇടപെടലുകള്‍ നടത്തുന്നതില്‍ രണ്ടുപേരും സന്തുഷ്ടരാണ്. രണ്ടുപേര്‍ക്കും അതില്‍ പരാതിയുമില്ല. സ്ത്രീ - പുരുഷ ലൈംഗികതയിലേക്ക് ഒളിഞ്ഞു നോക്കി ആസ്വദിക്കുന്നവരും, ഏതെങ്കിലും സ്ത്രീയും പുരുഷനും ഇങ്ങിനെയുള്ള ഇടപാടുകള്‍ക്ക് അവസരമൊരുക്കുന്നുണ്ടോ എന്ന് പാത്തും പതുങ്ങിയും ഇരുന്ന് കണ്ടു പിടിക്കുന്നവരുമാണ് പ്രശ്‌നമുണ്ടാക്കുന്നത്.

ഉഭയ കക്ഷി സമ്മതപ്രകാരം പലതവണ ലൈംഗിക ബന്ധത്തില്‍ ഭാഗവാക്കാകുകയും വിവാഹിതരാവാമെന്ന് പരസ്പരം വാക്കുകൊടുക്കുകയും ചെയ്യാറുണ്ട്. ഇവിടെ ഏതെങ്കിലുമൊരാള്‍ വാക്കുപാലിക്കാതെ പിന്‍വലിയുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. മിക്ക സംഭവങ്ങളിലും പുരുഷന്മാരാണ് വാക്കു പാലിക്കാതെ പിന്‍മാറുന്നത്. ഉടനെ സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരാതി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്. എടുത്തുചാടി പുരുഷന്റെ കൂടെ ലൈംഗികാസ്വാദനം നടത്തുമ്പോഴൊന്നും ഇതേക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല.

രണ്ടോ മൂന്നോ തവണ ഒരു സ്ത്രീയില്‍ ലൈംഗികാസ്വാദനം നടത്തിക്കഴിഞ്ഞാല്‍ സ്വാഭാവികമായും പുരുഷന് അവളോട് താല്‍പര്യം കുറയുകയും അവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്യും. ഇക്കാര്യം അറിയാത്തവരല്ല സ്ത്രീകള്‍. അറിഞ്ഞു കൊണ്ടുതന്നെ അപകടത്തില്‍ ചാടി വീഴുകയും, എല്ലാം കഴിഞ്ഞ് അവനെ (പുരുഷനെ) കുറ്റപ്പെടുത്തുകയും ചെയ്യുന്നത് അപഹാസ്യമാണ്. ഇന്ന് നടക്കുന്ന പല പീഡനക്കേസുകളും ഇത്തരത്തില്‍ പെട്ടതാണ്.

ഈ വര്‍ഷം പ്ലസ്ടുവില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവം അറിഞ്ഞു. എല്ലാം കൊണ്ടും തൃപ്തികരമായ ജീവിതം നയിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണവള്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവുകാട്ടുന്നവളാണ്. കൂടുതല്‍ ശ്രദ്ധയോടെ പഠിക്കട്ടെ എന്ന ആഗ്രഹം മൂലം അവളെ ലേഡീസ് ഹോസ്റ്റലില്‍ ചേര്‍ത്താണ് പഠിപ്പിക്കുന്നത്. അവള്‍ക്കാവശ്യമുള്ളതെന്തും രക്ഷിതാക്കള്‍ വാങ്ങിച്ചു കൊടുക്കും. വിലകൂടിയ കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും എല്ലാം അവള്‍ക്കുണ്ട്.

കുട്ടിയുടെ ജീവിത സാഹചര്യമാണ് മുകളില്‍ സൂചിപ്പിച്ചത്. രക്ഷിതാക്കള്‍ ഇതൊന്ന് ശ്രദ്ധിക്കണമെന്ന ആഗ്രഹവും ഈ കുറിപ്പുകാരനുണ്ട്. സംഭവം തുടങ്ങുന്നത് ഇങ്ങിനെയാണ്. ഇത്തരം ഗൃഹാന്തരീക്ഷവും മറ്റ് സൗകര്യങ്ങളുമുള്ള പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമര്‍ത്ഥരായ ആണ്‍പിള്ളേരുണ്ട്. അവര്‍ക്ക് പ്രത്യേകിച്ച് തൊഴില്‍ ഒന്നുമുണ്ടാകില്ല. ഇക്കാലത്തെ ആധുനിക വേഷവിധാനങ്ങളോടെയുള്ള കാണാന്‍ നല്ല ചുള്ളന്മാരായിരിക്കുമിവര്‍. കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമകളായിരിക്കും.

ഇത്തരമൊരു ചെറുപ്പക്കാരനാണ് ഈ പെണ്‍കുട്ടിയെ നോട്ടമിട്ടത്. ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കലാണ് ആദ്യത്തെ സ്റ്റെപ്പ്. അത് സംഘടിപ്പിച്ചെടുക്കാന്‍ ഹോസ്റ്റല്‍ സംവിധാനത്തില്‍ എളുപ്പമാണ്. ഫോണ്‍ വിളി... വാട്‌സ് ആപ്പ് ചാറ്റ്... ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെയായി ബന്ധം. അവളുടെ ഫെയ്‌സ് ബുക്കിലേക്ക് നിത്യേനയെന്നോണം മധുരമൂറുന്ന സന്ദേശങ്ങള്‍ ഒഴുകാന്‍ തുടങ്ങി. അവളുടേതന്നെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ സെന്റിമെന്റ്‌സില്‍ വീണുപോയി.

അവള്‍ പറയുന്നു. 'ഞാന്‍ വീട്ടിലെത്തിയ ഒരു ദിവസം രാത്രി 12 മണി കഴിഞ്ഞു കാണും. അച്ഛനും അമ്മയും നല്ല ഉറക്കത്തിലാണ്. ഫോണില്‍ വീടിന് പുറത്തേക്ക് വരാന്‍ അവന്‍ ആവശ്യപ്പെടുന്നു. ഞാന്‍ ശബ്ദമുണ്ടാക്കാതെ വീടിന്റെ ഗേറ്റ് കടന്നു പുറത്തെത്തി. അടുത്തുള്ള കാര്‍ഷെഡിലേറ്റ് ഞങ്ങള്‍ ഒന്നിച്ചു ചെന്നു...

അവന്‍ എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ തന്നെ എന്റെ ബോധം നഷ്ടപ്പെട്ടു. പിന്നെ നടന്നതൊന്നും എനിക്കോര്‍മയില്ല...' അവസാനം പറഞ്ഞ വാചകം മിക്ക പെണ്‍ കുട്ടികളും പറയുന്ന കള്ള പ്രസ്താവനകളാണ്. ഇങ്ങിനെ ഇറങ്ങി പോവുന്ന പെണ്‍കുട്ടികള്‍ പറയുന്ന വേറൊരു കള്ള പ്രസ്താവനയുണ്ട്. അവന്‍ എന്തോ കുടിക്കാന്‍ തന്നു. അതു കുടിച്ചതിന് ശേഷം എനിക്കൊന്നും ഓര്‍മയില്ല. അവിശ്വസനീയമാണ് ഇത്തരം പ്രസ്താവനകള്‍.

അടുത്ത ദിവസം അവളുടെ മൊബൈലിലേക്ക് തലേദിവസം രാത്രി നടന്ന ലൈംഗിക വിക്രിയകളുടെ ചിത്രങ്ങള്‍! കൂടെ ഭീഷണി മെസേജും 'ഞാന്‍ പറയുന്നത് പോലെ അനുസരിച്ചില്ലെങ്കില്‍... ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കും.' അവള്‍ ഭയന്നു വിറച്ചു എന്നാണ് പറഞ്ഞത്. ഈ ഭീഷണിയുടെ പുറത്ത് അവള്‍ നാലോ അഞ്ചോ തവണ അവനൊപ്പം പോകേണ്ടി വന്നു...

മധുരവാക്കുകള്‍ കേട്ട്, മനസുമയക്കുന്ന വേഷവിധാനങ്ങള്‍ ഇഷ്ടപ്പെട്ട് അര്‍ധ രാത്രിക്കുശേഷം ആദ്യമായി അവനെ കൊതിച്ച് ഇറങ്ങി പോവുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തതല്ലേ ഇതിനുകാരണം? ഭീഷണിയും അവനൊപ്പമുള്ള പോക്കും ഇന്നും തുടരുന്നു...

**************************

സുലേഖ (യഥാര്‍ത്ഥ പേരല്ല) എന്ന വേറൊരു വിദ്യാര്‍ത്ഥിനി അവള്‍ ചെയ്തു പോയ എടുത്തുചാട്ടത്തെക്കുറിച്ചു പറയുകയാണ്. 'സാര്‍ ഞാന്‍ അവനെ ഇഷ്ടപ്പെട്ടു. ഞാന്‍ ഏകമകളാണ്, എനിക്കിഷ്ടം ഏകമകനായ ഒരു ചെറുപ്പക്കാരനെയാണ്. അതാണ് അവനെ ഇഷ്ടപ്പെടാന്‍ കാരണം. ഫെയ്‌സ്ബുക്കാണ് ഞങ്ങള്‍ തമ്മില്‍ അടുക്കാന്‍ കാരണം. എല്ലാം തുറന്നു പറയാന്‍ നേരില്‍ കാണണമെന്ന് അവന്‍ പറഞ്ഞു.

അത് പ്രകാരം ഞാന്‍ അവന്‍ പറഞ്ഞ സ്ഥലത്ത് എത്തി. എല്ലാം പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പുതന്നു. അവന്‍ ഗള്‍ഫില്‍ നിന്ന് ലീവിന് വന്നതാണ്. ലീവ് കഴിഞ്ഞ് അടുത്ത ദിവസം പോകും. ഞാന്‍ അടുത്ത വര്‍ഷം വരും അതുവരെ നീ കാത്തിരിക്കണം. അവന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചു സാര്‍...

എന്റെ എല്ലാം ഞാന്‍ അവന് സമര്‍പ്പിച്ചു. അവന്റെ സ്‌നേഹത്തിന് മുന്നില്‍ അവന്റെ ഉറപ്പുള്ള വാക്കുകള്‍ക്കുമുന്നില്‍ എല്ലാം സമര്‍പ്പിക്കേണ്ടി വന്നു. അവന്‍ ഗള്‍ഫിലേക്ക് പോയി. ആദ്യത്തെ ഒന്നുരണ്ടാഴ്ച വിളി ഉണ്ടായി. ഇപ്പോള്‍ ഒന്നുമില്ല. മാസങ്ങള്‍ പലതുകഴിഞ്ഞു...'

ഇതും ചതിവുതന്നെ. എടുത്തു ചാട്ടക്കാര്‍ക്കുവരുന്ന കുഴപ്പം. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍ കുരുക്കില്‍പെടുത്തുന്ന ഇക്കാലത്തെക്കുറിച്ച് ഇനിയും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും പഠിക്കേണ്ടിയിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Student, Love, Cheating, Mobil Phone, Parents, Facebook, Whats App.