Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്

സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച കേരളത്തില്‍ ബലി പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ Kozhikode, Eid, Kerala, Religion, Qazi, September 1st
കോഴിക്കോട്: (www.kvartha.com 22.08.2017) സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച കേരളത്തില്‍ ബലി പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി, കണ്ണൂര്‍, പാലക്കാട്, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ ഖാസിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്ലിയാര്‍, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Eid, Kerala, Religion, Qazi, September 1st, Eid Al Adha to begin on September 1.