» » » » » » ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 മരണം; 180 പേര്‍ക്ക് പരിക്ക്

അലക്‌സാണ്ട്രിയ: (www.kvartha.com 12.08.2017) ഈജിപ്തിന്റെ തീരനഗരമായ അലക്‌സാണ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 41 പേര്‍ മരിച്ചു. 180 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖൊര്‍ഷിദില്‍ വെച്ചായിരുന്നു അപകടം. തലസ്ഥാന നഗരമായ കെയ്‌റോയില്‍ നിന്നും

അലക്‌സാണ്ട്രിയയിലേയ്ക്ക് വരികയായിരുന്ന ട്രെയിനും പോര്‍ട്ട് സെഡില്‍ നിന്നും വരികയായിരുന്ന ട്രെയിനുമാണ് കൂട്ടിയിടിച്ചത്.

കെയ്‌റോ അലക്‌സാണ്ട്രിയ ട്രെയിനിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

 Egypt train collision kills 44, injures nearly 180

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍ സിസി അനുശോചനം രേഖപ്പെടുത്തി. 75ഓളം ആംബുലന്‍സുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. അതേസമയം എത്ര പേര്‍ മരിച്ചുവെന്നത് സംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

2002ല്‍ ഈജിപ്തിലുണ്ടായ ട്രെയിനപകടത്തില്‍ 360 പേര്‍ മരിച്ചിരുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: At least 41 people were killed and nearly 180 others injured today after two trains collided near Egypt’s coastal city of Alexandria, officials said.

Keywords: World, Egypt, Train

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date