Follow KVARTHA on Google news Follow Us!
ad

എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍

എസ് എസ് എല്‍ സി ബുക്കുകളില്‍ സീല്‍ മാറ്റിപ്പതിപ്പിച്ച്‌ സ്കൂള്‍ അധികൃതരുടെ അനാസ്ഥ. എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ News, Malappuram, Kerala, SSLC, Book, School, Education, Students, Parents
മലപ്പുറം:(www.kvartha.com 12/08/2017) എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍. എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിന്റെ സീലിനു പകരം സ്‌കൂളിന്റെ സഹകരണ സംഘത്തിന്റെ സീലാണ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി ബുക്കുകളില്‍ പതിപ്പിച്ചു നല്‍കിയിട്ടുള്ളത്.

എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സീല്‍ മാറിപ്പോയതിനാല്‍ ഈ ബുക്ക് ഉപയോഗിച്ച് തുടര്‍ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

News, Malappuram, Kerala, SSLC, Book, School, Education, Students, Parents, Co-operative society's seal in SSLC Book

അമ്പതോളം എസ് എസ് എല്‍ സി ബുക്കുകളിലാണ് സീല്‍ മാറി പതിപ്പിച്ചത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് എസ് എസ് എല്‍ സി ബുക്കുകളില്‍ സീല്‍ മാറാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തിലാണ് സീല്‍ മാറിപ്പോയ കാര്യം അറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, SSLC, Book, School, Education, Students, Parents, Co-operative society's seal in SSLC Book