Follow KVARTHA on Google news Follow Us!
ad

തോമസ് ചാണ്ടിയുടെ കാര്യം ഓക്കെ; പക്ഷേ, അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെ ന്യായീകരിച്ചു കുടുങ്ങിയെന്ന ആശങ്കയില്‍ പിണറായിയും പാര്‍ട്ടിയും

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും മന്ത്രിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടിനെയും മുഖ്യമന്ത്രി News, Thiruvananthapuram, Kerala, Chief Minister, Office, MLA, Notice, Water theam park, Transport minister, Resort, CM , Kerala and CPM in dilemma on their MLA's water theme park controversy
തിരുവനന്തപുരം: (www.kvartha.com 18/08/2017) ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും മന്ത്രിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ന്യായീകരിച്ചത് പൂര്‍ണ്ണബോധ്യത്തേത്തുടര്‍ന്ന്. അതില്‍ പാളിച്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടിയും വിലയിരുത്തുന്നു. എന്നാല്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെ ന്യായീകരിക്കാന്‍ ശ്രമിച്ചത് അബദ്ധമായെന്നും അതില്‍ വീഴ്ച പറ്റിയെന്നുമാണ് വിലയിരുത്തലെന്ന് സൂചന.

ഇടതു സ്വതന്ത്രനായി ജയിച്ച അന്‍വറിന്റെ പാര്‍ക്ക് നിര്‍മാണത്തെ മുഖ്യമന്ത്രി ന്യായീകരിച്ച പിന്നാലെ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി രണ്ടാഴ്ച മുമ്പ് റദ്ദാക്കിയ കാര്യം പുറത്തുവന്നതാണ് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഞെട്ടിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും എന്നാണ് സൂചന.

News, Thiruvananthapuram, Kerala, Chief Minister, Office, MLA, Notice, Water theam park, Transport minister, Resort, CM , Kerala and CPM in dilemma on their MLA's water theme park controversy

മുഖ്യമന്ത്രിയുടെ മറുപടിക്കാധാരമായ രേഖകളും വിവരങ്ങളും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയാണ്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് എംഎല്‍എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരേ വിപരീതമായി സഭയില്‍ പറഞ്ഞത് സഭയുടെ അവകാശലംഘനമായി പോലും ഉന്നയിക്കപ്പെടാം. പക്ഷേ, തിരുത്തിപ്പറയാനും വയ്യാത്ത സ്ഥിതിയാണ്.

അതേസമയം, കുഴപ്പമാകാത്ത വിധം നിലമ്പൂര്‍ വിവാദത്തിലെ പ്രതികതരണം തിരുത്താനും ശ്രമമുണ്ടെന്ന് അറിയുന്നു. പ്രതിപക്ഷം തുടര്‍ച്ചയായി ഈ പ്രശ്നം തന്നെ ഉന്നയിച്ച് സഭയെ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചേക്കാം എന്നും ഭരണപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെ വന്നാല്‍ സഭയില്‍ സ്വന്തം പക്ഷത്തെ എംഎല്‍എയെ പ്രതിരോധിക്കാനാകാത്ത വിധം വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നേ്രത മനസിലാകുന്നത്.

അതേസമയം, ആരെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കുകയോ സര്‍ക്കാര്‍ അത് വച്ചുപൊറുപ്പിക്കുകയോ ചെയ്യില്ല എന്നുകൂടി സഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന്റെ ചുവടുപിടിച്ച് നിലമ്പൂരിലെ പാര്‍ക്ക് നിര്‍മാണത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

വ്യാഴാഴ്ച നിയമസഭയില്‍ വി ടി ബല്‍റാമിന്റെ അടിയന്തരപ്രമേയ നോട്ടീസ് മറുപടിയിലാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെയും പി വി അന്‍വറിനെയും പിന്തുണച്ചു സംസാരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: News, Thiruvananthapuram, Kerala, Chief Minister, Office, MLA, Notice, Water theam park, Transport minister, Resort, CM , Kerala and CPM in dilemma on their MLA's water theme park controversy