Follow KVARTHA on Google news Follow Us!
ad

വീണ്ടും ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി ഷാര്‍ലി എബ്ദോ

ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ. ബാര്‍സലോണ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് World, Paris, attack, Controversy, Islam, Religion,
പാരിസ്: (www.kvartha.com 23.08.2017) ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ. ബാര്‍സലോണ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് വാരികയില്‍ പുതിയ കാര്‍ട്ടൂണ്‍ വന്നത്.


രണ്ടുപേരെ വാനിടിച്ചു വീഴ്ത്തുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. ഇതിനൊപ്പം ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും എഴുതിച്ചേര്‍ത്തു. ഇത് ഇസ്ലാമിനെ അവഹേളിക്കുന്നതാണെന്നാണ് വിമര്‍ശനം. കാര്‍ട്ടൂണിനെതിരെ മുന്‍ ഫ്രഞ്ച് മന്ത്രി സ്റ്റീഫന്‍ ലി ഫോള്‍ രംഗത്തുവന്നു.

ബാര്‍സലോണയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെ ദാഇഷ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Paris, attack, Controversy, Islam, Religion, Charlie Hebdo publishes provocative Islam cartoon in wake of Barcelona attack.