Follow KVARTHA on Google news Follow Us!
ad

ഹാദിയയുടെ പിതാവിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു; ചിത്രങ്ങളെടുത്തത് അനുവാദത്തോടെയാണെന്ന് രാഹുല്‍

അനുവാദമില്ലാതെ തന്റെ മകളുടെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന ഹാദിയയുടെ പിതാവ് അശോകന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു. Case, Photo, Complaint, Case, Police, Father, Trending, Investigates, Hadiya Case, Rahul Eshwar
വൈക്കം: (www.kvartha.com 23.08.2017) അനുവാദമില്ലാതെ തന്റെ മകളുടെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന ഹാദിയയുടെ പിതാവ് അശോകന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു. ഹാദിയയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിശ്വാസ വഞ്ചന കാട്ടിയതായും, തീവ്രവാദ സംഘടനകളുടെ പക്കല്‍നിന്നു വന്‍തുക വാങ്ങി ഹാദിയ കേസ് അട്ടിമറിക്കാന്‍ രാഹുല്‍ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈക്കം പോലീസ് കേസെടുത്തത്.

Case against Rahul Easwar

അതേസമയം ഹാദിയയുടെ പിതാവിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നു. അനുവാദമില്ലാതെ ചിത്രമെടുത്തുവെന്ന ഹാദിയയുടെ പിതാവ് അശോകന്‍ വൈക്കം പോലീസില്‍ നല്‍കിയ പരാതി സ്വാഗതം ചെയ്യുന്നു. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് കുടുംബത്തിലെ രണ്ടുപേരാണ്. താന്‍ ചിത്രീകരിച്ച വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണച്ചുമതലയുള്ള റിട്ട. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന് സമര്‍പ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹാദിയയുടെ അമ്മയുടെ ഒന്നരമിനിറ്റ് കരച്ചില്‍ കേള്‍ക്കാത്തവരാണ് 18 സെക്കന്‍ഡ് വീഡിയോയെക്കുറിച്ച് പറയുന്നത്. തട്ടമിട്ട് വീഡിയോയില്‍ ഹാദിയ പ്രത്യക്ഷപ്പെട്ടതും അവളുടെ നിലപാട് സമൂഹത്തില്‍ അറിയിച്ചതുമാണ് ഹിന്ദു തീവ്രസ്വരക്കാരെ പ്രകോപിപ്പിച്ചത്. രണ്ടു മാസമായി ഹാദിയയുടെ വീട്ടില്‍ പോകുന്നു. വീഡിയോ എടുക്കാന്‍ പോലീസിനോട് അനുമതി ചോദിച്ചിരുന്നു. വീട്ടുകാരുടെ അനുവാദം ഉണ്ടെങ്കില്‍ എടുക്കാമെന്നാണ് പറഞ്ഞത്. വീഡിയോ എടുത്തതിന് തനിക്കും ഭാര്യക്കും രണ്ടു ദിവസം മുമ്പ് ഭീഷണിയുണ്ടായി. അതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഹിന്ദു, മുസ്‌ലിം സംഘടനകളിലെ തീവ്രവിഭാഗക്കാര്‍ ഈ വിഷയം മുതലെടുക്കുകയാണ്. ഹജ്ജ് കമ്മിറ്റിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പരിപാടികളില്‍ പങ്കെടുത്തതിനും മഅ്ദനിയെ സന്ദര്‍ശിച്ചതിനും തനിക്ക് ഭീഷണി നേരിട്ടു. എന്നാല്‍, ഉമ്മാക്കി കാണിച്ച് വിരട്ടാമെന്ന് ആരും കരുതേണ്ട. ഹാദിയ കേസിനെ ഹിന്ദു തീവ്രസ്വഭാവക്കാര്‍ മറ്റു രീതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

വൈക്കം ടിവി പുരത്തെ കാരാട്ട് വീട്ടില്‍ രക്ഷിതാക്കള്‍ക്കൊപ്പം ശക്തമായ പോലീസ് സംരക്ഷണത്തിലാണ് ഹാദിയ ഇപ്പോള്‍ കഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Case, Photo, Complaint, Case, Police, Father, Trending, Investigates, Hadiya Case, Rahul Eshwar.