Follow KVARTHA on Google news Follow Us!
ad

ദിലീപിന് പിന്തുണയുമായി നടന്‍ ഉണ്ണി ശിവപാല്‍; പല നിരപരാധികള്‍ക്കും നമ്മള്‍ നല്‍കിയത് കണ്ണീരായിരുന്നു; നടന്‍ ഇങ്ങനെ ചെയ്യില്ലെന്നും താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്Kochi, News, Facebook, Poster, Media, Advertisement, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 12.08.2017) നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ ഉണ്ണി ശിവപാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു ' ദിലീപിന് ' ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ?

കഴിയില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് . ഒരു സിനിമാ സഹപ്രവര്‍ത്തകന്‍ എന്നതില്‍ ഉപരി 'ദിലീപിനോട് ' ഒരുതരത്തിലുള്ള അടുപ്പവും , ബന്ധവും വച്ചുപുലര്‍ത്തുന്നില്ലാത്ത എന്നെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്റേതായ കാഴ്ചപ്പാടുകളും , സത്യം ഒരിക്കലും കാണാതെ പോകരുത് എന്ന എന്റേതായ നിസ്വാര്‍ത്ഥമായ ചിന്താധാരകളുമാണ് ഈ കുറിപ്പിന്നാധാരം എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ പോസ്റ്റ് തുടങ്ങുന്നത്.

Actor Unni Shivpal support Dileep, Kochi, News, Facebook, Poster, Media, Advertisement, Cinema, Entertainment, Kerala

സ്വാകാര്യ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി സമൂഹത്തെ ആകമാനം കുടുകുടാ ചിരിപ്പിച്ച വിശ്വോത്തര കലാകാരന്‍ 'ചാര്‍ളി ചാപ്ലിനു ' സമൂഹത്തിലെ ഒരുപറ്റം ആള്‍ക്കാര്‍ തിരിച്ചുനല്കിയതു കണ്ണീരും , കൈപ്പുനീരും മാത്രമായിരുന്നു എന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല .

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ഒരു വ്യക്തിയെ , വാത്സല്യ നിധിയായ ഒരച്ഛനെ മാധ്യമ വിചാരണനടത്തി കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി ? ഏറെ പോപ്പുലറായ ഒരുവ്യക്തിയേയും , അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെയും തേജോവധം ചെയ്യുകവഴി നിങ്ങളുടെ പരസ്യവരുമാനം പതിന്മടങ്ങു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ കവിഞ്ഞു എന്തു കാട്ടുനീതിയാണ് നിങ്ങള്‍ ഇതിലൂടെ നടപ്പിലാക്കിയത് ? ഇതിനുള്ള എന്തധികാരമാണ് നിങ്ങള്‍ക്ക് പൊതുസമൂഹവും , നിലവിലെ നീതിന്യായ വ്യവസ്ഥയും നിങ്ങള്‍ക്കനുവദിച്ചുതന്നിട്ടുള്ളത് ?

ദിലീപിന്റെ ബന്ധു മിത്രാദികളോ , അനുഭാവികളോ അവരുടെ അറിവിന്റെ വെളിച്ചത്തില്‍ ദിലീപിന് അനുകൂലമായി രണ്ടുവാക്ക് പറഞ്ഞാല്‍ , അതിനെ ' സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി ' എന്നു അധിക്ഷേപിച്ചു തുടര്‍ ചര്‍ച്ചകള്‍ നടത്തി അതും വിറ്റു കാശാക്കും . ഇതിലൂടെ നിങ്ങളുടെ പരസ്യ വരുമാനം പതിന്മടങ്ങു വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ കവിഞ്ഞു എന്തു മാധ്യമ ധര്‍മ്മമാണ് ഇതിലൂടെ നടത്തിപ്പോരുന്നത് ?

ആത്യന്തികമായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീടൊരിക്കല്‍ ദിലീപ് തെറ്റുകാരനല്ലെന്നു കോടതി കണ്ടെത്തിയാല്‍ , അത്യുന്നത നീധി പീഠത്തിന്റെ ആ വിധിയെ എങ്ങിനെ നിങ്ങള്‍ വ്യാഖ്യാനിക്കും ? അതോ , ഊഹാപോഹങ്ങളുടെയും, മുന്‍ വിധികളുടെയും, സ്വാര്‍ത്ഥ താല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ നടത്തിയ പൂര്‍വ്വ വിചാരണകളത്രയും ഒറ്റശ്വാസത്തില്‍ വിഴുങ്ങുകയല്ലാതെ വേറെന്തു കാട്ടികൂട്ടാനാകും നിങ്ങള്‍ക്ക് ?

മുന്‍വിധികളോടെയുള്ള കരുനീക്കങ്ങള്‍ നടത്തി, ദിലീപ് എന്ന ജനപ്രിയ കലാകാരനെ പ്രേക്ഷകലക്ഷങ്ങളുടെ മുന്‍പില്‍ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ക്ക് , നിങ്ങളുടെ കള്ളക്കഥകള്‍ തത്കാലം വിജയിച്ചെന്നു തോന്നാം , എന്നാല്‍ ചില്ലിക്കാശിനുവേണ്ടി നടത്തുന്ന ഈ കൊടും ക്രൂരകൃത്യങ്ങള്‍ക്കും , നിങ്ങള്‍ക്കും കാലം മാപ്പുനല്‍കില്ലെന്നുറപ്പാണ് .

പണ്ടൊക്കെ പത്ര മാധ്യമങ്ങള്‍ക്കു ഒരബദ്ധം പിണഞ്ഞാല്‍ , പിന്നീട് യാഥാര്‍ഥ്യം മനസിലാക്കി ഒരു ക്ഷമാപണ കുറിപ്പിലൂടെ തെറ്റു തിരുത്തുക പതിവായിരുന്നു. അത്തരം മാധ്യമ ധര്‍മ്മങ്ങള്‍ക്കു ജനപിന്തുണ ഏറെയായിരുന്നു താനും. എന്നാല്‍ ഇന്നു നിലവിലെ നിയമ സംഹിതയെ മൊത്തത്തില്‍ ' ഹൈ ജാക്ക് ' ചെയ്ത്, പൊതു സമൂഹത്തെയും , നിയമസംഹിതയേയും കുഴപ്പത്തിലാക്കി തങ്ങളാണ് ' സര്‍വാധിപര്‍ ' എന്ന തോന്നലാകാം നിങ്ങളെ കൊണ്ടിങ്ങിനെയൊക്കെ കാട്ടിക്കൂട്ടുന്നത് എന്നേ തോന്നുകയുള്ളൂ തന്മൂലം നിങ്ങളുടെ പിന്ഗാമികളോടു കാണിക്കുന്ന ഈ കൊടും ക്രൂരത സ്വയം വിമര്‍ശനത്തിലൂടെയെങ്കിലും തിരുത്തേണ്ട കാലം അധിക്രമിച്ചു എന്നെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്ന് .

ശൈശവ ദശയില്‍ ടെലിവിഷനെ പത്രമാധ്യമങ്ങള്‍ ' വിഡ്ഢി പെട്ടി ' എന്നുവിളിച്ച ആ 'ചെല്ലപ്പേര് ' തീര്‍ത്തും അന്വര്‍ത്ഥം ആക്കിമാറ്റാതെ , പുനര്‍ ചിന്തനം നടത്തി ഇനിയെങ്കിലും പൊതുസമൂഹത്തെ ' ബ്രേക്കിംഗ് ന്യൂസില്‍ ' തളച്ചിടാതെ നിലവിലെ നീതിന്യായ വ്യവസ്ഥയ്ക്കനുസരിച്ചു നിലകൊള്ളുകയാണുചിതം .

മലയാള ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച ഒരുമുന്‍കാല പ്രവര്‍ത്തകന്‍ കൂടിയായ എന്നെകൊണ്ടിത്രയ്ക്കു പ്രതിഷേധം അറിയിക്കാന്‍ കാരണം സമീപകാലത്തെ മാധ്യമങ്ങളിലൂടെ കെട്ടിച്ചമച്ചുവിട്ട പല പല വാര്‍ത്തകളും എന്നെ അത്രമാത്രം വേദനിപ്പിച്ചു എന്നുള്ളതുതന്നെയാണ്.

ധര്‍മ്മവും , നീതിയും ഏവര്‍ക്കും ഒരുപോലെ ലഭ്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ,

ഉണ്ണി ശിവപാല്‍

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



 Keywords:  Actor Unni Shivpal support Dileep, Kochi, News, Facebook, Poster, Media, Advertisement, Cinema, Entertainment, Kerala.