Follow KVARTHA on Google news Follow Us!
ad

കൂടുതല്‍ സൗകര്യമുള്ള ഫോണുമായി എംഫോണ്‍ 7s

കൂടുതല്‍ സ്‌പെസിഫിക്കേഷന്‍സ് ഉള്ള ഫോണുമായി എംഫോണ്‍ അഥവാ മാംഗോഫോണ്‍ രംഗത്ത്. 8 ജിബി റാം ഡെകാKochi, Smart Phone, Busines, Technology, News, Kerala, Applicationas, Camera, Mphone.
കൊച്ചി: (www.kvartha.com 14/08/2017)  കൂടുതല്‍ സ്‌പെസിഫിക്കേഷന്‍സ് ഉള്ള ഫോണുമായി എംഫോണ്‍ അഥവാ മാംഗോഫോണ്‍ രംഗത്ത്. 8 ജിബി റാം ഡെകാ കോര്‍ പ്രോസസ്സര്‍, 16 + 16 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ ഉള്ളതും 32, 64, 128, 256 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകള്‍ ഉള്ള ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ആണ് എംഫോണ്‍ 7s.

കൂടാതെ 6 ജിബി റാം, 13 + 13 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകള്‍ ഉള്ളതും 3 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ നാല് വ്യത്യസ്ത സീരിസിലാണ് എംഫോണ്‍ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോണ്‍ 7s അവതരിപ്പിക്കുന്നത്.

M phone comes with world's most specifications phone, Kochi, Smart Phone, Busines, Technology, News, Kerala, Applicationas, Camera, Mphone

ഇത്രയധികം വ്യത്യസ്ത സവിശേഷതകള്‍ ഉള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ വിപണിയില്‍ ഇതാദ്യമാണ്. ഫുള്ളിലോഡഡ് എയര്‍ക്രാഫ്റ്റ് മെറ്റല്‍ ബോഡി കൊണ്ട് നിര്‍മിച്ച ആദ്യ സ്മാര്‍ട്ഫഫോണായ എംഫോണ്‍ 7s രൂപകല്പനയില്‍ ഐഫോണ്‍ 7പ്ലസിനെ വെല്ലുന്നതാണ്.

3000 mAh ലിഥിയം പോളിമേര്‍ ബാറ്ററിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്‌സ്പ്രസ്സ് ചാര്‍ജിങ് സൗകര്യമുള്ള എംഫോണ്‍ 7s\p 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളപ്പോഴും ഭാരം വെറും 154 ഗ്രാം മാത്രമാണ്.

സ്‌ക്രീന്‍ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തതലത്തിലുള്ള സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോണ്‍ 7s അവതരിപ്പിക്കപ്പെടുന്നത്. ഹൈബ്രിഡ്വോള്‍ട്ടി സിംസ്ലോട്ടോടു കൂടി മാറ്റും ഗ്ലോസ്സിയുമായ ഫിനിഷിങ്ങിലുള്ള എംഫോണ്‍ 7s സ്മാര്‍ട്ട്‌റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ്‌ഗോള്‍ഡ് തുടങ്ങിയ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ഇറങ്ങുന്നത്.

പേരിലുള്ള '7S' (ഏഴു എസുകള്‍) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്.

ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST), സമര്‍ത്ഥമായ (SMARTEST GESTURES), സുരക്ഷയോടുകൂടിയ (SECURED ACCESS) സ്മാര്‍ട്‌ഫോണ്‍ എന്ന് എംഫോണ്‍ 7sനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം.

എംഫോണ്‍ സ്വയം വികസിപ്പിച്ചെടുത്ത, മള്‍ട്ടിയൂസര്‍ മോഡിലുളള MUOS എന്ന പുതിയ ഓപറേറ്ററിംങ് സിസ്റ്റം എംഫോണ്‍ 7sന്റെ പ്രൗഢി കൂട്ടുന്നു.

സ്വന്തം ഒഎസുമായി എംഫോണ്‍ ലോകത്തിന്റെ നെറുകയിലേക്ക്..
എംഫോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേള്‍ഡ് മൊബൈല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടു കൂടി സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏക സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മലയാളത്തിന്റെ സ്വന്തം എംഫോണ്‍. ഇനി മുതല്‍ ആന്‍ഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പുതിയ സവിശേഷത.

'MUOS ALPHONSO' version 2 'MUOS BEVERELY' version 3 'MUOS CARRY' version 4 'MUOS DUNCAN' version 5 'MUOS EDWARD' എന്നീ പതിപ്പുകളാണ് 2017- 18 മൂന്നാം പാദത്തില്‍ എംഫോണ്‍ അവതരിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഓരോന്നിലും ഏഴു വീതം എന്ന കണക്കില്‍ 2020 എത്തുമ്പോള്‍ മൊത്തം 26 പതിപ്പുകള്‍ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നല്‍കുന്നതും 512 ജിബി വരെയുള്ള സ്‌റ്റോറേജ് സപ്പോര്‍ട്ട് നല്‍കുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വര്‍ഷത്തെ പതിപ്പുകള്‍. കൂടാതെ മുന്നിലും പിന്നിലും ഇരട്ട ക്യാമറകളും ഈ പതിപ്പുകളില്‍ ലഭ്യമാണ്. മാത്രമല്ല, ആന്‍ഡ്രോയിഡുമായി പ്രവര്‍ത്തിക്കുന്ന യൂസര്‍ ഇന്റര്‍ഫേസും എംഫോണ്‍ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

സാംസംഗ് ടച്ച് വിസ്, എച്ച് ടി സി സെന്‍സ്, സോണി എക്‌സ്പീരിയ, എന്നീ യൂസര്‍ ഇന്റര്‍ഫേസുകളെപ്പോലെ എംഫോണും 'MU OS' യൂസര്‍ ഇന്റര്‍ഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയില്‍ നിലവില്‍ കണ്ടുവരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ ലോഞ്ചര്‍ അപ്ലിക്കേഷനില്‍ നിന്നും വളരെ വ്യത്യസ്തമാണ് 'MU OS' യൂസര്‍ ഇന്റര്‍ഫേസുകളുടെ പ്രവര്‍ത്തനം. നിലവില്‍ ലഭ്യമായ ലോഞ്ചര്‍ അപ്ലിക്കേഷനുകള്‍ മറ്റു ആപ്പ്‌ളിക്കേഷനുകളിലോ റൂട്ടിലോ ഒരു വ്യത്യാസവും വരുത്തുന്നില്ല. എന്നാല്‍ 'MU O S' യൂസര്‍ ഇന്റര്‍ഫേസ് ഒരു ഫോണിന്റെ മുഴുവന്‍ ഭാഗങ്ങളും മാറ്റി മറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ മികച്ചതുമായ ഇന്റര്‍ഫേസ് അണ് എംഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

'MUOS'
വളരെ കസ്റ്റമൈസിങ് ഓപ്ഷനുകള്‍ ഉള്ള ഒരു യൂസര്‍ ഇന്റര്‍ഫേസാണ് നിലവില്‍ ലഭ്യമാകുന്ന മറ്റു യൂസര്‍ ഇന്റര്‍ഫേസ് ഒന്നുകില്‍ ക്ലാസിക് ഹോം അല്ലെങ്കില്‍ മോഡല്‍ ഹോം എന്നീ വിധത്തിലാണ് ഹോം സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസര്‍ ഇന്റര്‍ഫേസ് ഉപഭോക്താവിനു ഇഷ്ടമുള്ള രീതിയില്‍ ഹോംസ്‌ക്രീന്‍ സെറ്റ് ചെയ്യുവാന്‍ സാധിക്കുന്ന ഷേക്ക്ടുചേഞ്ച് എന്ന ഓപ്ഷനോടു കൂടി ഉള്ളതാണ്.

ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടി മൂന്നു ഓപ്ഷനുകളാണ് എംഫോണ്‍ നിലവില്‍ കൊണ്ടുവരുന്നത്. ആദ്യത്തെ ഫീച്ചര്‍, ഐഫോണിലെ പോലെ താഴെ നിന്നും മുകളിലേക്ക് നീക്കിയാല്‍ ഉണ്ടാകുന്ന അപ്ലിക്കേഷന്‍ ഡോക്ക്. സാധാരണയായി എല്ലാ സ്‌ക്രീനും കാണിക്കുക ആപ്ലിക്കേഷനുകള്‍ക്കൊപ്പം അതിനു താഴെയായി നിങ്ങള്‍ക്കു വേണ്ടുന്ന മറ്റു ആപ്ലിക്കേഷനുകള്‍ ക്രമീകരിക്കാന്‍ കഴിയും.

രണ്ടാമത്തെ ഫീച്ചര്‍, ഫോണിന്റെ വലത്തേ സൈഡില്‍ നിന്നും ഇടത്തോട്ടു സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആറു പേരുടെ ക്വിക്ക്കാള്‍ സെറ്റ്അപ്പ് ചെയ്യാന്‍ സാധിക്കും. റീസെന്റ് അപ്ലിക്കേഷന്‍ ഡ്രൈവില്‍ താഴെ നിന്നും ഇടത്തെ വശത്തേക്ക് സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും , കാണുവാന്‍ സാധിക്കും. കൂടാതെ ക്വിക്ക് ടച്ച് എന്നീ ഫീച്ചര്‍ കൂടി ഉള്ളതിനാല്‍ നിരന്തരം ആവശ്യമുള്ള 5, 6 അപ്ലിക്കേഷനുകള്‍ ഒരു ബട്ടനില്‍ ലഭിക്കുന്നതാണ്.

5.5 ഡിസ്‌പ്ലേയില്‍ വരുന്ന മോഡലുകളില്‍ സ്‌ക്രീനില്‍ ഇടതു സിഡിയില്‍ നിന്നും ദ എന്ന് സ്ലൈഡ് ചെയ്താല്‍ ഫോണിന്റെ ഡിസ്‌പ്ലേ ചെറുതാവുന്ന മാജിക് ഡ്രോപ്പ് എന്ന ഫീച്ചറും MU OS ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ഫോണുകളില്‍ ലഭ്യമല്ലാത്ത ലോങ്ങ് സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ MU OSല്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ വഴി ഒരു വെബ് സൈറ്റിന്റെ ഫുള്‍പേജ് വരെ സ്‌ക്രീന്‍ഷോട്ടായി ലഭിക്കും. നിലവില്‍ സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ നിന്നും വ്യത്യസ്തമായ ആപ്ലിക്കേഷന്‍ സ്‌റ്റൈല്‍ ആണ് MU OS ലഭ്യമാക്കുക.

ഫോണ്‍ അപ്ലിക്കേഷന്‍, റേഡിയോ റെക്കോര്‍ഡിങ്, ഫ്‌ളാഷ്‌ലീഗ് SOS, കാല്‍ക്കുലേറ്റര്‍ വിത്ത് കണ്‍വെര്‍ട്ടര്‍, കലണ്ടര്‍, വെതര്‍, മാപ്പ് തുടങ്ങിയവ മറ്റു ഫോണുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെ മനം കവരുന്ന നിരവധി മോഡലുകളാണ് എംഫോണിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ വിപണിയിലുള്ള മൂന്നു മോഡലുകളില്‍ ഫോട്ടാ അപ്‌ഡേഷനിലൂടെ പുതിയ ഒഎസിലേക്ക് മാറും . കൂടാതെ ഈ മാസം ആറു മോഡലുകളാണ് എംഫോണ്‍ പുറത്തിറക്കുന്നത്. ഏറ്റവും സ്‌പെ ക്കൂടിയ ഒരു മോഡലും ഈ മാസം അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത മോഡലിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിവാകും.

റംസാന്‍ - മണ്‍സൂണ്‍ കാലങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച എംഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ഇപ്പോഴും തുടരുകയാണ്. പ്രസ്തുത ഓഫര്‍ വഴി ഉപഭോക്താവിന് അവരുടെ പഴയ ഫോണിന് മികച്ച വിലയും കൂടാതെ എംഫോണ്‍ നല്‍കുന്ന 5000 രൂപ കിഴിവും ലഭിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ഫോണ്‍ എന്ന നിലയില്‍ മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് പുതിയ മോഡലുകളും വമ്പന്‍ ഓഫറുകളും വരും ദിവസങ്ങളില്‍ കമ്പനി പ്രഖ്യാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: M phone comes with world's most specifications phone, Kochi, Smart Phone, Busines, Technology, News, Kerala, Applicationas, Camera, Mphone.