Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ 45കാരി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 12.08.2017) ശനിയാഴ്ച രാവിലെയുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ നാല്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ക National, Pakistan, Shelling
ന്യൂഡല്‍ഹി: (www.kvartha.com 12.08.2017) ശനിയാഴ്ച രാവിലെയുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ നാല്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധര്‍ സെക്ടറിലാണ് ആക്രമണമുണ്ടായത്. രാവിലെ 5.15 മുതല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഷെല്ലാക്രമണമുണ്ടായി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. 6.45ഓടെയാണ് ആക്രമണം നിലച്ചത്.

വെള്ളിയാഴ്ച രാത്രി കുപ് വാര ജില്ലയിലെ കലരൂസിലെ സൈനീക ഹെഡ് ക്വാര്‍ട്ടേഴ്‌സിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. 41 രാഷ്ട്രീയ റൈഫിള്‍സ് ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് നേര്‍ക്കായിരുന്നു ആക്രമണം. ഒരു സൈനീകന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തീവ്രവാദികള്‍ക്കായി സൈന്യം സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

 National, Pakistan, Shelling

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: A civilian was killed in ceasefire violation and shelling by Pakistan early on Saturday morning in Mendhar sector in Jammu and Kashmir's Poonch district, news agency ANI reported.

Keywords: National, Pakistan, Shelling