Follow KVARTHA on Google news Follow Us!
ad

43 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

43 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു. യാത്രക്കാര്‍Bangalore, News, Passengers, chennai, Technology, National, Accident,
ബംഗളൂരു: (www.kvartha.com 12.08.2017) 43 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കര്‍ണാടക കെ എസ് ആര്‍ ടി സി ബസ് ആണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ബംഗളൂരു- ചെന്നൈ ഐരാവതി ബസിനാണ് തീപിടിച്ചത്. ചെന്നൈയില്‍ എത്താന്‍ അഞ്ചുകിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണ് അപകടം. അപകടസമയത്ത് 43 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

എന്നാല്‍ അപകടകാരണം വ്യക്തമല്ല. അപകടവിവരമറിഞ്ഞപ്പോള്‍ തന്നെ ഒരുസംഘം സാങ്കേതിക വിദഗ്ദര്‍ ബംഗളൂരുവില്‍ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട കാരണം പരിശോധിച്ചുവരികയാണ്. എഞ്ചിനില്‍ നിന്നുമാണ് തീപടര്‍ന്നത് എന്നാണ് നിഗമനം.

Bengaluru-Chennai KSRTC Volvo bus catches fire, Bangalore, News, Passengers, Chennai, Technology, National, Accident

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് ബംഗളൂരു വോള്‍വോ ബസിന് ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗറില്‍ വെച്ചുണ്ടായ തീപിടുത്തത്തില്‍ 45 യാത്രക്കാര്‍ മരിച്ചിരുന്നു.

Also Read:
കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തോണി മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengaluru-Chennai KSRTC Volvo bus catches fire, Bangalore, News, Passengers, Chennai, Technology, National, Accident.