Follow KVARTHA on Google news Follow Us!
ad

ഹോട്ടലുടമയുടെ കൊലക്കേസില്‍ ഭാര്യ അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയത് ആഢംബര കാറില്‍; 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയത് Udupi, News, Crime, Police, Suspension, Court, Controversy, Vehicles, Husband, Wife, Son, National,
ഉഡുപ്പി: (www.kvartha.com 23.08.2017) ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയത് ആഢംബര കാറില്‍. സംഭവം വിവാദമായതോടെ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഉഡുപ്പിയിലെ ഹോട്ടല്‍ ഉടമയും വിദേശത്തു വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയുമായിരുന്ന ഭാസ്‌കര്‍ ഷെട്ടിയുടെ കൊലപാതകക്കേസിലെ പ്രതികള്‍ക്കാണു പോലീസ് ആഢംബര കാറില്‍ യാത്ര ഒരുക്കിയത്.

Three cops suspended in cheating case, Udupi, News, Crime, Police, Suspension, Court, Controversy, Vehicles, Husband, Wife, Son, National

ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്ത് നിരഞ്ജന്‍ ഭട്ട് എന്നിവരാണു കേസിലെ പ്രതികള്‍. മംഗളൂരു ജയിലില്‍ കഴിയുന്ന പ്രതികളെ തിങ്കളാഴ്ച ഉഡുപ്പി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് വാഹനത്തിനു പകരം ആഢംബര കാര്‍ ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ റിസര്‍വ് പോലീസ് അസി. എസ് ഐ സുധാകര്‍, സിവില്‍ പോലീസ് ഓഫീസര്‍ സല്‍മാന്‍ഖാന്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ രേണുക എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

Also Read:

കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three cops suspended in cheating case, Udupi, News, Crime, Police, Suspension, Court, Controversy, Vehicles, Husband, Wife, Son, National.