Follow KVARTHA on Google news Follow Us!
ad

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പഴിചാരി ദിലീപ് കോടതിയില്‍; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ വിവരം അറിയിച്ചിരുന്നു, പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റെന്നും വാദം

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെKochi, News, Police, Court, Remanded, Custody, Conspiracy, Allegation, Cinema, Entertainment, Kerala, Trending,
കൊച്ചി: (www.kvartha.com 23.08.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പഴിചാരി നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ ഇക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണെന്നും പോലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു.

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ചയും വാദം തുടരുകയാണ്. നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പോലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.

Will Dileep get bail? Hearing on actor's plea continues for a second day, Kochi, News, Police, Court, Remanded, Custody, Conspiracy, Allegation, Cinema, Entertainment, Kerala, Trending

ദിലീപിനായുള്ള അഭിഭാഷകന്റെ വാദം ഇങ്ങനെയാണ്;

സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ട കാര്യമുണ്ടോ?

പോലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ? സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. സുനില്‍ ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പോലീസ് കുരിശിലേറ്റുന്നു. സുനില്‍ ജയിലില്‍ നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാന്‍ ശ്രമിക്കില്ലേ?

ഉപദ്രവിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണു കേസിലെ സാക്ഷികള്‍. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്‍കിയിട്ടും ഇതേക്കുറിച്ചു പോലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്നു പോലും ചോദിച്ചില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമമാണ്. മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ തൊടാന്‍ പോലും അനുവദിച്ചില്ല.

പൊതുജന വികാരം തനിക്കെതിരെയാക്കാന്‍ പോലീസ് ബോധപൂര്‍വമായ ശ്രമം നടത്തി. അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തില്‍ കഴമ്പില്ലെന്നു വ്യക്തമാകുകയും ചെയ്തതു വന്‍ഗൂഢാലോചനയുടെ തെളിവാണ്. പോരാത്തതിന് മാധ്യമങ്ങളും വേട്ടയാടുന്നു.

ദിലീപിനോടു ശത്രുതയുള്ള തിയറ്റര്‍ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങള്‍ക്കു കഴിവുള്ളവരാണ്. അറസ്റ്റ് എന്തിനാണെന്നു പോലും അറിയില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതു ന്യായമല്ല. ഫോണ്‍ എവിടെനിന്നു കണ്ടെടുക്കുമെന്നു പോലീസ് വ്യക്തമാക്കണമെന്നും ഹര്‍ജിഭാഗം ആവശ്യപ്പെട്ടു.

Also Read:
കോളജ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യത്തോടെയാണെന്ന് പോലീസ്; മൂന്നുപേര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Will Dileep get bail? Hearing on actor's plea continues for a second day, Kochi, News, Police, Court, Remanded, Custody, Conspiracy, Allegation, Cinema, Entertainment, Kerala, Trending.