Follow KVARTHA on Google news Follow Us!
ad

രണ്ടു വയസുള്ള തലശ്ശേരിക്കാരന്‍ മുഹമ്മദ് മുസ്തഫ സംസ്ഥാനത്തെ പ്രായംകുറഞ്ഞ ഹാജി

രണ്ടു വയസുള്ള തലശ്ശേരിക്കാരന്‍ മുഹമ്മദ് മുസ്തഫ മാതാപിതാക്കള്‍ക്കൊപ്പം ഹജ്ജിന് പുറപ്പെട്ടു. തലശേരി ചെറാംകോട്ട് വീട്ടില്‍ അബ്ദുര്‍ റസാഖ്- ഫസീന ദമ്പതികളുടെ മKochi, Kerala, News, Hajj, 2 Year old Mohammed Musthafa went for Hajj, He is the smallest hajj pilgrim from Kerala
കൊച്ചി: (www.kvartha.com 23.08.2017) രണ്ടു വയസുള്ള തലശ്ശേരിക്കാരന്‍ മുഹമ്മദ് മുസ്തഫ മാതാപിതാക്കള്‍ക്കൊപ്പം ഹജ്ജിന് പുറപ്പെട്ടു. തലശേരി ചെറാംകോട്ട് വീട്ടില്‍ അബ്ദുര്‍ റസാഖ്- ഫസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുസ്തഫ. നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സില്‍ ഇവര്‍ ഹജ്ജിന് പുറപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഹജ്ജിന് പോകുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് മുസ്തഫ.

തുടര്‍ച്ചയായ അഞ്ച് വര്‍ഷ അപേക്ഷകരുടെ റിസര്‍വേഷനിലാണ് ഈ വര്‍ഷം അബ്ദുര്‍ റസാഖിനും ഭാര്യ ഫസീനയ്ക്കും ഹജ്ജിന് പോകാനുള്ള ഭാഗ്യം ലഭിക്കുന്നത്. മൂന്നാം വര്‍ഷം അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പാണ് മുഹമ്മദ് മുസ്തഫയുടെ ജനനം. പിന്നീട് നല്‍കിയ അപേക്ഷയില്‍ മുസ്തഫയുടെ പേരും ഇവര്‍ ചേര്‍ക്കുകയായിരുന്നു. അസീസിയ കാറ്റഗറിയിലാണ് അബ്ദുര്‍ റസാഖും കുടുംബവും ഹജ്ജിന് പോയത്. രണ്ടു വയസിനു മുകളിലുള്ളവര്‍ക്ക് ഹജ്ജിനു പുറപ്പെടണമെങ്കില്‍ മുതിര്‍ന്നവരുടെ പോലെ മുഴുവന്‍ തുകയും അടക്കണം. രണ്ടു വയസിന് താഴെയായാല്‍ 11,850 രൂപ മാതാപിതാക്കളുടെ തുകയോടൊപ്പം അധികമായി അടച്ചാല്‍ മതിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Hajj, 2 Year old Mohammed Musthafa went for Hajj, He is the smallest hajj pilgrim from Kerala