Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു; ഒരു ഭീകരനെ സൈന്യം വധിച്ചു, 3 ഭീകരര്‍ പിടിയില്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് ശനിയാഴ്ച News, Kashmir, National, Terror Attack, Soldiers, Death, Murder, Hospital, Sreenagar,
ശ്രീനഗര്‍: (www.kvartha.com 12/08/2017) ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് ശനിയാഴ്ച രാത്രി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മൂന്ന് ഭീകരരെ പിടികൂടി. അവ്‌നീര വില്ലേജില്‍ ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താവളത്തിലേക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്. അതിനിടെ ബന്ദിപ്പുര മേഖലയിലും സമാനമായ സംഭവമുണ്ടായി. തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. സെയിന്‍പോര മേഖലയിലെ അവ്‌നീര ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ പരിക്കേറ്റ അഞ്ച് സൈനികരെ സൈനിക ആശുപ്രത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kashmir, National, Terror Attack, Soldiers, Death, Murder, Hospital, Sreenagar, 2 Army Personnel Killed, 3 Injured In Encounter In Jammu and Kashmir's Shopian