Follow KVARTHA on Google news Follow Us!
ad

പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വിനായകന്റെ ശരീരത്തില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെയും മര്‍ദ്ദനമേറ്റതിന്റെയും പാടുകളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായതായി ദളിത് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. Kerala, Youth, Suicide, Police, Custody, attack, Religion, Allegation, Murder, Postmortem report, Death, Case, Hair, Dalit, News
തൃശൂർ: (www.kvartha.com 25.07.2017) പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ദളിത് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളുടെ ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെയും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും മര്‍ദ്ദനമേറ്റതിന്റെയും പാടുകൾ യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിനായകൻ തന്റെ പെൺ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു പോലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് വിനയകന്‍ എന്ന 19 കാരനെ പൊലീസ് മര്‍ദ്ദിച്ചത്. തൊഴിലാളിയുടെ മകന്‍ മുടി വളര്‍ത്തി എന്നതായിരുന്നു പൊലീസ് വിനായകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണമെന്ന സുഹൃത്തുക്കള്‍ പറഞ്ഞത്. ജാതി ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.
 
Kerala, Youth, Suicide, Police, Custody, attack, Religion, Allegation, Murder, Postmortem report, Death, Case, Hair, Dalit, News

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവായി' പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും പരാതിയുമായി രംഗത്ത്‌ വന്നിരുന്നു. കീഴ്ജാതിയിൽപ്പെട്ടതിനാലാണ് വിനായകനെതിരെ പോലീസ് കുറ്റമാരോപിച്ചതെന്നും ക്രൂരമായി പീഡിപ്പിച്ചതെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Youth, Suicide, Police, Custody, attack, Religion, Allegation, Murder, Postmortem report, Death, Case, Hair, Dalit, News, Youth committed suicide; The postmortem report reveals that there are scratches in Vinayakan's body.