Follow KVARTHA on Google news Follow Us!
ad

ട്രംപിന്റെ പുതിയ നിയമനത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ രാജിവെച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നിയമനത്തിൽ പ്രതിഷേധിച്ച് വൈറ്റ്​ ഹൗസ്​ വക്താവും യുഎസ് പ്രസ് സെക്രട്ടറിയുമായിരുന്ന സീന്‍ സ്പൈസര്‍ രാജിവെച്ചു. America, World, Donald-Trump, Resignation, Communication, Director, Appointment, Politics, News
വാഷിങ്ടണ്‍: (www.kvartha.com 22.07.2017) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നിയമനത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് വക്താവും യു എസ് പ്രസ് സെക്രട്ടറിയുമായിരുന്ന സീന്‍ സ്‌പൈസര്‍ രാജിവെച്ചു. പുതിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. വൈറ്റ് ഹൗസിന്റെ പുതിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ആന്റണി സ്‌കാരാമോച്ചിയെ കഴിഞ്ഞയാഴ്ചയാണ് ട്രംപ് നിയമിച്ചത്.

America, World, Donald-Trump, Resignation, Communication, Director, Appointment, Politics, News

തന്റെ ആറുമാസ കാലയളവില്‍ താന്‍ പശ്ചാത്തപിക്കുന്നില്ലെന്നും, എന്നാല്‍ സ്‌കാരമോച്ചിയുടെ നിയമനം വന്‍ അബദ്ധമാണെന്നും സ്‌പൈസര്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യറും ദീര്‍ഘകാലമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന വ്യക്തിയുമാണ് സ്‌കാരമോച്ചി. തെരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടം മുതല്‍ സ്‌പൈസറായിരുന്നു ട്രംപിന്റെ വക്താവ്.

പ്രസ് സെക്രട്ടറി ആണെങ്കിലും ഭാഗികമായി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും സ്‌പൈസര്‍ പ്രവര്‍ത്തിച്ചിരുന്നു. തന്റെ സാമീപ്യം ഇല്ലാത്തത് പുതിയ ഡയറക്ടര്‍ക്ക് നല്ലൊരു തുടക്കമുണ്ടാകുമെന്നും, അതിനാലാണ് താന്‍ രാജി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് വരെ ജോലിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Summary: White House press secretary Sean Spicer has moved to minimise talk of divisions within the Trump administration after announcing his resignation.

Keywords: America, World, Donald-Trump, Resignation, Communication, Director, Appointment, Politics, News