Follow KVARTHA on Google news Follow Us!
ad

ഉഴവൂര്‍ വിജയന്‍ തീവ്രപരിചരണ വിഭാഗത്തില്‍

എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.Kochi, News, Politics, hospital, Treatment, Visit, CPM, Kodiyeri Balakrishnan, Kerala,
കൊച്ചി: (www.kvartha.com 22.07.2017) എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, ടി.പി പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

Uzhavoor Vijayan hospitalized, Kochi, News, Politics, hospital, Treatment, Visit, CPM, Kodiyeri Balakrishnan, Kerala.

ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജുലൈ 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഒരുമാസം മുമ്പ് പ്രമേഹ ബാധയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ വിജയന്‍ അവിടുത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് വീണ്ടും അസുഖം പിടിപെട്ടതോടെ ഒരാഴ്ചമുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read:
പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uzhavoor Vijayan hospitalized, Kochi, News, Politics, hospital, Treatment, Visit, CPM, Kodiyeri Balakrishnan, Kerala.