Follow KVARTHA on Google news Follow Us!
ad

നീർച്ചുഴിക്ക് പിന്നിലെ രഹസ്യം; ബര്‍മുഡ ട്രയാങ്കിള്‍ പോലെ ഭയാനകം

ആരെയും ഭയപ്പെടുത്തുന്ന ചുരുളഴിയാത്ത രഹസ്യമായ ബർമുഡ ട്രയാങ്കിൾ കേട്ടിട്ടില്ലേ? അതുപോലൊരു ചുഴിയാണ് ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. Bermuda Triangle, Dam, California, Secret, Lake, Tourist, Social Media, Propagate, world, Entertainment, News
കാലിഫോർണിയ: (www.kvartha.com 26.07.2017) ആരെയും ഭയപ്പെടുത്തുന്ന ചുരുളഴിയാത്ത രഹസ്യമായ ബർമുഡ ട്രയാങ്കിൾ കേട്ടിട്ടില്ലേ? അതുപോലൊരു ചുഴിയാണ് ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ട്രയാങ്കിൾ പോലെയുള്ള മറ്റൊരു നീർച്ചുഴി എന്നാണ് ആളുകൾ കരുതിയിരുന്നത്. എന്നാലിതാ ഏവരെയും അതിശയപ്പെടുത്തുന്ന മറ്റൊരു രഹസ്യവുമായാണ് ഈ നീർച്ചുഴി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രകൃതിയാൽ നിർമിതമായ ചുഴിയാണിതെന്നും ഇതിലകപ്പെട്ടാൽ രക്ഷപ്പെടുകയില്ലെന്നുമായിരുന്നു ആളുകൾ വിശ്വസിച്ചിരുന്നത്.

എന്നാൽ യഥാര്‍ഥത്തില്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ സ്ഥിതി ചെയ്യുന്ന മനുഷ്യനിര്‍മിതമായ ഒരു ഡാമാണിത്. 1953-57 കാലഘട്ടത്തിൽ നിര്‍മിച്ച മോണ്ടിസെല്ലോ എന്ന ഈ ഡാം കാലഫോര്‍ണിയയിലേക്ക് ബെരിയെസ്സയിലാണ് സ്ഥിതിചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു ഡാം ലോകത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നായതിനാല്‍ ധാരാളം വിനോദസഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെയെത്താറുള്ളത്.
 
Bermuda Triangle, Dam, California, Secret, Lake, Tourist, Social Media, Propagate, world, Entertainment, News

72 അടി വ്യാസവും 200 അടി താഴ്ചയുമുള്ള ഡാമിലേക്ക് തടാകത്തില്‍ വെള്ളം നിറയുമ്പോഴാണ് ജലപ്രവാഹമുണ്ടാകുന്നത്. ബാത്ത്ടബിന്റെ ആകൃതിയിലാണ് ഡാം നിർമിച്ചിരിക്കുന്നത്. വെള്ളം നീര്‍ച്ചുഴിയിലൂടെ താഴേക്ക് പതിക്കുന്ന രീതിയിലാണ് ഡാം തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും ഡാമിലേക്ക് ജല പ്രവാഹമുണ്ടാകുന്നത് കാണാനായി ലോകത്തിലെ പല ഭാഗത്തുനിന്നും ആളുകൾ കാലിഫോർണിയയിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഒരിക്കലും ചുരുളഴിയാത്ത രഹസ്യമായി മാറുമോ എന്ന സംശയത്തിനൊടുവിൽ നീർച്ചുഴിയുടെ രഹസ്യം പരസ്യമായിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bermuda Triangle, Dam, California, Secret, Lake, Tourist, Social Media, Propagate, world, Entertainment, News, The secret behind the drift; Fear like the Bermuda Triangle.