Follow KVARTHA on Google news Follow Us!
ad

മറയൂരില്‍ ആക്രമണകാരികളായ കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ ഇറക്കി വനം വകുപ്പ്

ആക്രമണകാരികളായ കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് കുങ്കിയാനകളെ ഇറക്കി. ആനമല ടൈഗര്‍ റിസര്‍വിലെ ടോപ് സ്ലിപ് ആന ക്യാംപിൽ നിന്നുള്ള വെങ്കിടേഷ്, കലിം എന്നീ കുങ്കിയാനകളെയാണ് കാട്ടാനകളെ തുരത്തുന്നതിനായി മറയൂരിൽ എത്തിച്ചിരിക്കുന്നത്. Elephant, Elephant attack, Wild Elephants, Death, Protest, News, Kerala, Doctor, Lady, Blind, Marayoor, Forest
മറയൂര്‍: (www.kvartha.com 22.07.2017) ആക്രമണകാരികളായ കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് കുങ്കിയാനകളെ ഇറക്കി. ആനമല ടൈഗര്‍ റിസര്‍വിലെ ടോപ് സ്ലിപ് ആന ക്യാംപിൽ നിന്നുള്ള വെങ്കിടേഷ്, കലിം എന്നീ കുങ്കിയാനകളെയാണ് കാട്ടാനകളെ തുരത്തുന്നതിനായി മറയൂരിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ ക്യാംപിലെ വെറ്ററിനറി ഡോ. മനോഹരന്‍, രണ്ടു പാപ്പാന്മാര്‍ എന്നിവരടങ്ങുന്ന സംഘവും വനംവകുപ്പ് വെറ്ററിനറി ഡോ. അബ്ദുള്‍ സത്താര്‍, ഡോ.ജയകുമാര്‍ എന്നിവരും മറയൂറിൽ എത്തിയിട്ടുണ്ട്.

ആക്രമണകാരികളായ കാട്ടാനകളെ കണ്ടെത്തി കുങ്കിയാനകളെ ഉപയോഗിച്ച്‌ ഉള്‍വനത്തിലേക്ക് കയറ്റി വിടുകയാണ് പദ്ധതിയെന്ന് മറയൂര്‍ ഡിഎഫ്ഒ അഫ്സല്‍ അഹമ്മദ് പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിന്റെ ആനകളെ കൊണ്ടുപോകുന്ന ലോറിയിലാണ് കുങ്കിയാനകളെ കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം കുണ്ടക്കാട് ഭാഗത്ത് വാഴപ്പള്ളില്‍ അന്ധയായ യുവതി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിക്ഷേധം രൂക്ഷമായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കുങ്കിയാനകളെ എത്തിച്ചത്.


Keywords: Elephant, Elephant attack, Wild Elephants, Death, Protest, News, Kerala, Doctor, Lady, Blind, Marayoor, Forest.