Follow KVARTHA on Google news Follow Us!
ad

ബിൽ അടയ്ക്കാതെ എഡിജിപി മടങ്ങി; ഡ്യൂട്ടി മാനേജരുടെ ശമ്പളം പിടിച്ചുവെച്ച്‌ ഹോട്ടല്‍ മാനേജ്‍മെന്റ്

ബില്‍ അടയ്ക്കാതെ എഡിജിപി മടങ്ങിയതുകാരണം വഴിമുട്ടി നിൽക്കുകയാണ് ഹോട്ടൽ ഡ്യൂട്ടി മാനേജര്‍. Kerala, Kozhikode, Hotel, Police, Cash, Government, Room, Bill, Pay, Rent, Duty Manager, Management, News
കോഴിക്കോട്: (www.kvartha.com 25.07.2017) ബില്‍ അടയ്ക്കാതെ എഡിജിപി മടങ്ങിയതുകാരണം വഴിമുട്ടി നിൽക്കുകയാണ് ഹോട്ടൽ ഡ്യൂട്ടി മാനേജര്‍. ഏപ്രില്‍ 8ന് ഔദ്യോഗിക ആവശ്യത്തിനായി പോലീസ് ആസ്ഥാനത്ത് നിന്ന് കോഴിക്കോട്ടെത്തിയ എഡിജിപി രാത്രി 11ന് ഹോട്ടലില്‍ നേരിട്ടെത്തി മുറിയെടുക്കുകയായിരുന്നു. എന്നാൽ മുറിയുടെ വാടക നൽകാതെയാണ് അദ്ദേഹം മടങ്ങിയത്. ഇതുമൂലം ഡ്യൂട്ടി മാനേജരുടെ ശമ്പളത്തിൽ നിന്നും 8519 രൂപ പിടിച്ചു വെച്ചിരിക്കുകയാണ് മാനേജ്മെന്റ്.

ബില്‍ അടയ്ക്കാന്‍ ജില്ലാ പോലീസും വിസമ്മതിച്ചതോടെയാണ് ഡ്യൂട്ടി മാനേജറുടെ പേരില്‍ ബിൽ മാനേജ്‍മെന്റ് ഈടാക്കിയത്. മുറിയെടുത്തയാള്‍ ബില്‍ അടച്ചില്ലെങ്കില്‍ അത് ഡ്യൂട്ടി മാനേജരുടെ ശമ്പളത്തിൽ നിന്നും ഈടാക്കും. ജില്ലയില്‍ തന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പിറ്റേന്ന് വൈകിട്ട് 7.11നാണ് തിരിച്ചു പോയത്. ഹോട്ടലിൽനിന്നും തിരിച്ചു പോകുമ്പോൾ ബില്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കാന്‍ അദ്ദേഹം പറഞ്ഞിരുന്നു.
 
Kerala, Kozhikode, Hotel, Police, Cash, Government, Room, Bill, Pay, Rent, Duty Manager, Management, News

ഇതുപ്രകാരം പിറ്റേന്ന് തന്നെ ഹോട്ടല്‍ അദ്ദേഹത്തിന് ബില്‍ എത്തിച്ചു. എന്നാല്‍ ബില്ലടയ്‌ക്കാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് ബില്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേയ്ക്ക് അയച്ചു. ഗ്രേഡ് വണ്‍ ഓഫീസറായ എഡിജിപിക്ക് 1500 രൂപ മാത്രമാണ് മുറിവാടകയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, Hotel, Police, Cash, Government, Room, Bill, Pay, Rent, Duty Manager, Management, News,  The ADGP has returned without paying the bill .