Follow KVARTHA on Google news Follow Us!
ad

മോഡി ഹിറ്റ്‌ലര്‍ക്ക് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി;സ്മൃതി ഇറാനി ഇതിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്

മോദിയെ ഹിറ്റ്‌ലര്‍ക്ക് തുല്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുലിന് New Delhi, National, News, Narendra Modi, Rahul Gandhi, BJP, Twitter, Smriti Irani's 'thank you' note to Rahul Gandhi after his Hitler remark.
ന്യൂഡല്‍ഹി: (www.kvartha.com 22.07.2017) മോദിയെ ഹിറ്റ്‌ലര്‍ക്ക് തുല്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുലിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടി ചര്‍ച്ചാ വിഷയമാണ്. യാഥാര്‍ത്ഥ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി. ട്വിറ്ററിലൂടെയായിരുന്നു സ്മൃതിയുടെ വിമര്‍ശനം.

ഒരിക്കല്‍ ഹിറ്റ്‌ലര്‍ കുറിച്ചു: നിങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ഉറച്ച് നില്‍ക്കുക അങ്ങിനെയെങ്കില്‍ അതില്‍ എങ്ങിനെ വേണമെങ്കിലും ഞെരിക്കാന്‍ സാധിക്കും. ഇതുതന്നെയാണ് ഇന്ന് നടക്കുന്നത്. യാഥാര്‍ത്ഥ്യത്തെ ഞെരിക്കുകയാണ്. ബിജെപി ഇപ്പോള്‍ ഒരു നുണയില്‍ ചായം പൂശുകയാണെന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തിരിക്കുന്നത്. രാജാവ് പൂര്‍ണമായും നഗ്‌നനാണ് എന്നാല്‍ ഇത് തുറന്നു പറയാന്‍ അദ്ദേഹത്തിന് ചുറ്റുമുള്ള ആരും തയ്യാറായിട്ടില്ലെന്നും രാഹുല്‍ കുറിക്കുന്നു.

New Delhi, National, News, Narendra Modi, Rahul Gandhi, BJP, Twitter, Smriti Irani's 'thank you' note to Rahul Gandhi after his Hitler remark.

ആരാണ് ഹിറ്റലറെ അനുകരിച്ചതെന്ന് മനസിലാക്കാന്‍ രാഹുലിന് 42വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നും. 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ആരാണ് ജനാധിപത്യത്തെ ചവിട്ടിയരച്ചതെന്ന് അപ്പോള്‍ മനസിലാകുമെന്നുമായിരുന്നു ഇറാനിയുടെ പ്രതികരണം. വീണ്ടും ആ കറുത്ത അധ്യായം ഓര്‍മിപ്പിച്ചതില്‍ രാഹുലിനോട് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് സ്മൃതി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Narendra Modi, Rahul Gandhi, BJP, Twitter, Smriti Irani's 'thank you' note to Rahul Gandhi after his Hitler remark.