Follow KVARTHA on Google news Follow Us!
ad

ലൈംഗികാതിക്രമം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍ വികസിപ്പിച്ച് എം ഐ ടി ലാബ് ഗവേഷക

ലൈംഗികാതിക്രമം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍ വികസിപ്പിച്ച് എം ഐ ടി ലാബ് ഗവേഷക മനീഷ മോഹൻ. Molestation attempt, Escaped, Mobil Phone, Message, Phone call, Women, Girl, Children, victims, News, India, National
ന്യൂഡല്‍ഹി: (www.kvartha.com 25.07.2017) ലൈംഗികാതിക്രമം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍ വികസിപ്പിച്ച് എം ഐ ടി ലാബ് ഗവേഷക മനീഷ മോഹന്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപകാരപ്രദമായ സ്മാര്‍ട്ട് സ്റ്റിക്കര്‍ ലൈംഗിക പീഡനം നടക്കുന്ന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കും. ഫോണിന്റെ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാവുന്ന സ്റ്റിക്കര്‍ വസ്ത്രത്തില്‍ എവിടെ വേണമെങ്കിലും ഘടിപ്പിക്കാനാകും.


ആക്റ്റീവ്, പാസ്സീവ് എന്നിങ്ങനെ രണ്ടു തരം സാങ്കേതികവിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ലൈംഗികാക്രമണത്തെ തുടര്‍ന്ന് ബോധം മറയുകയോ തിരിച്ച് പ്രതിരോധിക്കാന്‍ കഴിവില്ലാത്തതുമോ ആയ ഇരകള്‍ക്ക് വേണ്ടിയാണ് ആക്ടീവ് മോഡ്. സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇരകള്‍ക്ക് വേണ്ടിയാണ് പാസീവ് മോഡ്. ഇത് ധരിച്ചിരിക്കുന്ന സ്ത്രീയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമം നടന്നാല്‍ സ്റ്റിക്കറുമായി ഘടിപ്പിച്ച ബ്ലൂടൂത്ത് ഫോണിലേക്ക് ആദ്യം ഒരു സന്ദേശം അയക്കപ്പെടും.

അതില്‍ സന്ദേശം സ്വീകരിക്കാനുള്ള സമ്മതം ചോദിക്കും. അതിനു മറുപടിയില്ലെങ്കില്‍ പിന്നീട് ഉച്ചത്തില്‍ അലാം അടിക്കും. 20 സെക്കന്റിനുള്ളില്‍ അതിനും മറുപടിയില്ലെങ്കില്‍ ഫോണിലെ അഞ്ച് പേര്‍ക്ക് സന്ദേശം അയക്കും. ഇതില്‍ നിന്നും അംഗങ്ങള്‍ക്ക് എവിടെയുണ്ടെന്ന വിവരം ലഭിക്കുന്ന ലൊക്കേഷന്‍ ലിങ്ക് ലഭിക്കും. ഇരയുടെ സുരക്ഷാ വലയത്തിലെ ഒരാള്‍ക്ക് ഇരയെ വിളിക്കാവുന്നതാണ്. അതില്‍ നിന്നും അവിടെ നടക്കുന്ന ശബ്ദങ്ങള്‍, സംഭാഷണങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ഇത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ സഹോദരിയെയോ സുഹൃത്തിനെയോ അമ്മയെയോ ആരെവേണമെങ്കിലും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് മനീഷ വ്യക്തമാക്കി.

സ്ത്രീ സുരക്ഷ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ തന്റെ കൂടി അനുഭവത്തിന്റെയും പശ്ചാത്തലത്തിലാണ് മനീഷ ഈ സ്റ്റിക്കര്‍ വികസിപ്പിച്ചത്. സ്റ്റിക്കര്‍ നാല് പാളികളായാണ് നിര്‍മിച്ചിരിക്കുന്നത്. ആക്ടീവ്, പാസീവ് മോഡുകളില്‍ സ്റ്റിക്കര്‍ പ്രവര്‍ത്തിക്കും. സ്റ്റിക്കര്‍ എഴുപതോളം ആളുകളില്‍ പരീക്ഷിച്ച ശേഷമാണ് പുറത്തിറക്കിയിരിക്കുന്നത്.

Image credit: MIT Media Lab/YouTube




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Summary: An MIT researcher has developed a wearable device that can detect and help prevent sexual assault in real time.

Keywords: Molestation attempt, Escaped, Mobil Phone, Message, Phone call, Women, Girl, Children, victims, News, India, National