Follow KVARTHA on Google news Follow Us!
ad

പി ഡി പി ഹര്‍ത്താല്‍ വിജയിക്കുമോ? ബസുകള്‍ ഓടുമെന്ന് ബസ് ഉടമകള്‍, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

ഹര്‍ത്താല്‍ പൊളിക്കാന്‍ ബസ് ഉടമകളും വ്യാപാരികളും കൈക്കോര്‍ക്കുന്നു. ബുധനാഴ്ച സംസ്ഥാനThiruvananthapuram, News, Harthal, bus, PDP, Abdul-Nasar-Madani, Karnataka, Court, Kerala,
തിരുവനന്തപുരം: (www.kvartha.com 25.07.2017) ഹര്‍ത്താല്‍ പൊളിക്കാന്‍ ബസ് ഉടമകളും വ്യാപാരികളും കൈക്കോര്‍ക്കുന്നു. ബുധനാഴ്ച സംസ്ഥാനത്തുടനീളം നടത്താനിരിക്കുന്ന പി ഡി പി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ആള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് അറിയിച്ചു. നേരത്തെ, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു. ഇതോടെ ബുധനാഴ്ച നടക്കാനിരിക്കുന്ന പി ഡി പി ഹര്‍ത്താല്‍ ഫലം കാണില്ലെന്ന് ഉറപ്പായി.

Regardless of PDP hartal on Wednesday, Buses to run as usual, Thiruvananthapuram, News, Harthal, Bus, PDP, Abdul-Nasar-Madani, Karnataka, Court, Kerala.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക എന്‍.ഐ.എ കോടതി തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

Also Read:

മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Regardless of PDP hartal on Wednesday, Buses to run as usual, Thiruvananthapuram, News, Harthal, Bus, PDP, Abdul-Nasar-Madani, Karnataka, Court, Kerala.