Follow KVARTHA on Google news Follow Us!
ad

റാഹീ..റാഹീ, നീ പോകരുത്.. തലശ്ശേരി കോടതിവളപ്പില്‍ അലയടിച്ച് ഒരു പിതാവിന്റെ രോദനം, സ്തബ്ധരായി അഭിഭാഷകരും പോലീസും; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടി കാമുകനോടൊപ്പം പോയി; വീഡിയോ

റാഹീ.. റാഹീ, നീ പോകരുത്.. തലശ്ശേരി കോടതിവളപ്പില്‍ അലയടിച്ചുയര്‍ന്നത് ഒരു പിതാവിന്റെ രോധനം. സത്ബ്ധരായിKerala, Thalassery, Kannur, News, Video, Love, Father, Family, Court, Rahee, do not go with him
തലശ്ശേരി: (www.kvartha.com 06.07.2017) റാഹീ.. റാഹീ, നീ പോകരുത്.. തലശ്ശേരി കോടതിവളപ്പില്‍ അലയടിച്ചുയര്‍ന്നത് ഒരു പിതാവിന്റെ രോദനം. സ്തബ്ധരായി നില്‍ക്കുന്ന അഭിഭാഷകരും പോലീസും. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടി അന്യമതസ്ഥനായ തന്റെ കാമുകനോടൊപ്പം പോയി. ബുധനാഴ്ച ഉച്ചയോടെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് സംഭവം. ഏച്ചൂരിലെ റാഹിമ ഷെറീന്‍(20) ആണ് കോടതിവളപ്പില്‍ മാതാപിതാക്കളുടെ കണ്‍മുന്നില്‍ പള്ളൂരിലെ നിഖിലിനോടൊപ്പം (23) പോയത്.

വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നാരോപിച്ചാണ് നിഖില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് യുവതിയുടെ പിതാവ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന കോടതിനിര്‍ദേശത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബുധനാഴ്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയത്. തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ആരുടെ കൂടെയാണ് പോകുന്നതെന്ന മജിസ്ട്രേട്ട് സെയ്തലവിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയതുമില്ല.

Kerala, Thalassery, Kannur, News, Video, Love, Father, Family, Court, Rahee, do not go with him

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് അല്‍പനേരം വിശ്രമം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ കാമുകന്‍ നിഖിലിന്റെ കൂടെ പോകാനാണ് താത്പര്യമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതേതുടര്‍ന്ന് നിഖിലിന്റെ കൂടെ പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.

എന്നാല്‍ ഇതറിഞ്ഞതോടെ ബന്ധുക്കള്‍ കോടതിവരാന്തയില്‍ കരച്ചിലും ബഹളവുമായി. ബന്ധുക്കളോടൊപ്പമെത്തിയവര്‍ കൂടുതല്‍ ബഹളം വെക്കാന്‍ തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ചിലരെ പോലീസ് കോടതി വളപ്പില്‍ നിന്ന് ബലം പ്രയോഗിച്ചു നീക്കുകയും ചെയ്തു. എന്നാല്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് മോളേ, റാഹീ പോകല്ലേ.. എന്ന പിതാവിന്റെ കരച്ചിലില്‍ പോലീസുകാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കോടതിവളപ്പിലെ അഭിഭാഷകരും ജനക്കൂട്ടവും സ്തബ്ധരായി നോക്കിനില്‍ക്കുന്നതിനിടെ പെണ്‍കുട്ടി നിഖിലിനോടൊപ്പം പോയി.

പിന്നീട് പെണ്‍കുട്ടിക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയും നടത്തി. ഇരുവരെയും പോലീസ് സംരക്ഷണത്തിലാണ് കോടതിയില്‍ നിന്ന് പുറത്തെത്തിച്ചത്.

തലശ്ശേരി സിഐ കെ ഇ പ്രേമചന്ദ്രന്‍, എസ്‌ഐ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ കോടതിയില്‍ വന്‍ പോലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ഇരുവരും അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജൂണ്‍ ഒമ്പതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നാരോപിച്ച് നിഖില്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ്, ചക്കരക്കല്ല് പോലീസ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.




Keywords: Kerala, Thalassery, Kannur, News, Video, Love, Father, Family, Court, Rahee, do not go with him