Follow KVARTHA on Google news Follow Us!
ad

പള്‍സര്‍ സുനി ആറു നടികളെ പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്, ഇതില്‍ ലോഹിതദാസ് നായിക മൊഴി നല്‍കാനെത്തിയേക്കും?

കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ Kochi, News, Police, Case, Trending, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 22.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മറ്റ് ആറു നടികളെ കൂടി പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. ഇവരില്‍ നാലുപേരില്‍ നിന്നും പോലീസ് മൊഴിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ പിഡനത്തിനിരയായ ലോഹിതദാസ് സിനിമയിലെ നായിക മൊഴി നല്‍കാന്‍ സന്നദ്ധയായിട്ടുണ്ടെന്നും വിവരമുണ്ട്. 2012 ല്‍ പീഡിപ്പിക്കപ്പെട്ട കേസിലാണ് അന്യഭാഷ സിനിമകളിലൂടെ തിളങ്ങിയ ഈ നായിക മൊഴി നല്‍കാന്‍ എത്തുന്നത്. ഇതോടെ സുനിക്കെതിരേ മൊഴി നല്‍കുന്ന മൂന്നാമത്തെയാളായി നടി മാറും.

വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടി 2012 ല്‍ ഒരു അന്യഭാഷാ സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് സുനിയുടെ പീഡനത്തിന് ഇരയായത്. ഈ കേസില്‍ കൊച്ചിയിലെത്തി മൊഴി നല്‍കാന്‍ നടിയോട് ഐജി ദിനേന്ദ്ര കശ്യപ് ഒരുമാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു എങ്കിലും നടി മൊഴി നല്‍കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇവര്‍ മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.


2001 ല്‍ ലോഹിതദാസ് സിനിമയിലൂടെ രംഗത്തെത്തിയ ഇവര്‍ 2012 ലെ സംഭവത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. അവസരങ്ങള്‍ കുറഞ്ഞതോടെ ഇവര്‍ പിന്നീട് വിവാഹിതയാകുകയും ചെയ്തു. ഇത് ക്വട്ടേഷനായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. എന്നാല്‍ അല്ലെന്നാണ് സുനി പോലീസിന് നല്‍കിയ വിവരം.

അതേസമയം തിരുവനന്തപുരം സ്വദേശിയായ മുതിര്‍ന്ന നടിക്കെതിരെ 2011 ല്‍ പള്‍സര്‍ സുനി ആക്രമണത്തിന് ലക്ഷ്യമിട്ടത് സംബന്ധിച്ച് നിര്‍മ്മാതാവ് ജോണി സാഗരിക കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇത് ക്വട്ടേഷനല്ലെന്നാണ് വിവരം.

ഇതുവരെ സിനിമയിലുള്ള ആറ് സ്ത്രീകളെ പീഡനത്തിനിരയാക്കിയ സുനിക്കെതിരെ രണ്ടു സ്ത്രീകള്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്. ഇവരില്‍ സിനിമയിലെ ബ്യൂട്ടിഷ്യന്‍ കൂടിയായ ഒരാള്‍ സുനിയുമായി പ്രണയത്തിലാണ്. ഇവരോട് സുനി യുവനടിയെ ആക്രമിച്ചത് സംബന്ധിച്ച ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്രയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഇവരെയും പോലീസ് ചോദ്യം ചെയ്‌തേക്കും. അതേസമയം സുനിയുടെ ഇരകളുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Also Read:

സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ പണപ്പിരിവ്; ഡിഡിഇ സ്‌കൂളിലെത്തി അന്വേഷണം നടത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pulsar Suni tried to kidnap more actress, Kochi, News, Police, Case, Trending, Cinema, Entertainment, Kerala.