Follow KVARTHA on Google news Follow Us!
ad

നിതാരി കൂട്ടക്കൊല: പ്രതികൾക്ക് വധശിക്ഷ

രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊല കേസില്‍ പ്രതികളായ വ്യവസായി മോനിന്ദർ സിംഗ് പാന്ഥർ , അദ്ദേഹത്തിന്റെ വീട്ടുസഹായി സുരേന്ദർ കോലി എന്നിവര്‍ക്ക് ഗാസിയാബാദ് സിബിഐ കോടതി വധശിക്ഷ വിധിച്ചു. Murder, Molestation attempt, Women, Girl, Children, Murder case, CBI, Police, investigation-report, Court, Life Imprisonment, Punishment, News, National, India
ന്യൂഡൽഹി: (www.kvartha.com 25.07.2017) രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊല കേസില്‍ പ്രതികളായ വ്യവസായി മോനിന്ദർ സിംഗ് പാന്ഥർ , അദ്ദേഹത്തിന്റെ വീട്ടുസഹായി സുരേന്ദർ കോലി എന്നിവര്‍ക്ക് ഗാസിയാബാദ് സിബിഐ കോടതി വധശിക്ഷ വിധിച്ചു. 20 വയസുകാരി പിങ്കി സര്‍ക്കാറിനെ കൊലപ്പെടുത്തിയ കേസിൽ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങളിലാണ് പ്രത്യേക കോടതി ജഡ്ജി പവൻ കുമാർ ത്രിപാഠി തിങ്കളാഴ്ച പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

ആകെ 19 എഫ്ഐആറുകളാണ് രണ്ടു പ്രതികള്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 16 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കോലിക്കെതിരേ 16 കേസുകളാണ്   ഉണ്ടായിരുന്നത്. ഇതില്‍ ആറു കേസുകളില്‍ കോലി കുറ്റക്കാരനെന്ന് ഫോറൻസിക് കണ്ടെത്തിയതായി പ്രോസിക്യൂഷൻ അഭിഭാഷകൻ ജെ.പി. ശർമ പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, തെളിവുകൾ നശിപ്പിക്കുക തുടങ്ങിയവ ചെയ്തത് കോലിയാണെന്ന്   തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട കോലി ഇപ്പോള്‍ ജയിലിലാണ്.
 
 Murder, Molestation attempt, Women, Girl, Children, Murder case, CBI, Police, investigation-report, Court, Life Imprisonment, Punishment, News, National, India

2016 ഡിസംബർ 29 നാണ് പ്രതികൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 5നു ജോലി കഴിഞ്ഞ് പാന്ഥറുടെ വസതിക്ക് പുറത്ത് റോഡിലൂടെ നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിങ്കിയുടെ തലയോട്ടിയും അസ്ഥികൂടവും പാന്ഥറുടെ വീടിന് പുറകിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചത്.

പിങ്കിയുടെത് കൂടാതെ പാന്ഥറുടെ വീട്ടിനു സമീപത്തുനിന്നും മറ്റ് 15 തലയോട്ടികളും അസ്ഥികളും പോലീസ്   കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതലും കുട്ടികളുടെതായിരുന്നു. പാന്ഥറും കോലിയും കൂടി സ്ത്രീകളെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിങ്കിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ക്ലിപ്പില്‍ നിന്നാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A CBI court on Monday convicted businessman Moninder Singh Pandher and his domestic help Surender Koli to death in the Nithari serial murder case.

Keywords: Murder, Molestation attempt, Women, Girl, Children, Murder case, CBI, Police, investigation-report, Court, Life Imprisonment, Punishment, News, National, India,  Nithari Murder Case: Accusers Sentenced To Death.