Follow KVARTHA on Google news Follow Us!
ad

നൈജീരിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഇന്ത്യന്‍ ദമ്പതികളില്‍ നിന്നും സ്വന്തമാക്കിയത് 1.3 കോടി രൂപ

രാജ്യത്ത് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നൈജീരിയന്‍ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ തട്ടിപ്പില്‍ കുടുങ്ങി ഇന്ത്യന്‍ ദമ്പതികൾക്ക് നഷ്ടമായത് 1.3 കോടി രൂപ. Fraud, India, National, Bangalore, Online, Lottery, Cash, Husband, Wife, Cheating, Police, Case, Banking, News
ബംഗളൂരു: (www.kvartha.com 22.07.2017) രാജ്യത്ത് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നൈജീരിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ തട്ടിപ്പില്‍ കുടുങ്ങി ഇന്ത്യന്‍ ദമ്പതികള്‍ക്ക് നഷ്ടമായത് 1.3 കോടി രൂപ. കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ കൃഷി ശാസ്ത്രജ്ഞനായി വിരമിച്ചയാളെ അഞ്ചുകോടി ലോട്ടറി അടിച്ചെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കബളിപ്പിക്കുകയായിരുന്നു.

Fraud, India, National, Bangalore, Online, Lottery, Cash, Husband, Wife, Cheating, Police, Case, Banking, News

2014ല്‍ ഓണ്‍ലൈനില്‍ ഇയാള്‍ ഒരു ക്വിസ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് അഞ്ചുകോടി രൂപ ലോട്ടറി അടിച്ചെന്ന് ഒരാള്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി പണമിടപാടുകള്‍ക്കായി ആദ്യം കുറച്ച് തുക തങ്ങള്‍ക്ക് അയച്ചുതരണമെന്ന് തട്ടിപ്പ് സംഘം ഇയാളോട് പറഞ്ഞു. തുടര്‍ന്ന് അവരാവശ്യപ്പെട്ട തുക അയച്ചുകൊടുക്കുകയും ചെയ്തു. 2014 ല്‍ അയാള്‍ മരിക്കുന്നതുവരെ സംഘത്തിന് പണമയച്ചുകൊടുത്തിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും ഇത് തുടര്‍ന്നു. 2017 പകുതിവരെ ഭാര്യയെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പിനെ കുറിച്ച് അല്ലലാസാന്‍ഡ്രയിലെ 52 വയസ്സുകാരി രോഹിണിയാണ് കഴിഞ്ഞയാഴ്ച ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിലെ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയത്. ബംഗളൂരു പോലീസില്‍ റിപോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ലോട്ടറി തട്ടിപ്പാണിത്. ചോദ്യോത്തരത്തില്‍ പങ്കെടുത്തതിന് പിന്നാലെ യുകെയിലെ ഷെല്‍ ഓയില്‍ കമ്പനിയില്‍ നിന്നുമാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും ലോട്ടറി അടിച്ചെന്ന് പറയുകയും ചെയ്തു. അവഗണിക്കപ്പെടേണ്ട കോളില്‍ പകരം വീട്ടുകാരന്‍ വീഴുകയും തട്ടിപ്പുകാരനുമായി സംസാരിക്കുകയും ചെയ്തു.

അഞ്ചു കോടി അടിച്ചെന്നും ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്ക് പണം അയക്കുന്നതിനായി ഏതാനും തുക ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകളിലും ഇന്‍ഷുറന്‍സ് പദ്ധതികളിലുമുള്ള പണമെടുത്ത് തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഒടുവില്‍ കിടപ്പാടം പോലും പണയപ്പെടുത്തി. 2014 ഡിസംബര്‍ വരെ അവര്‍ ചോദിച്ച തുകയെല്ലാം നല്‍കി. ഭര്‍ത്താവിന്റെ മരണ ശേഷം തട്ടിപ്പുകാര്‍ ഭാര്യയെയും വിളിച്ചു.

ഏറ്റവും ഒടുവില്‍ 2017 മെയില്‍ ഹോവാര്‍ഡ് ജെറി എന്ന ഡല്‍ഹിയില്‍ നിന്നുള്ള ഒരാള്‍ അല്ലലാസാന്‍ഡ്രയിലെ വീട്ടിലെത്തി പണം നല്‍കുമെന്നും അവസാനമായി 6.5 ലക്ഷം രൂപ കൂടി അയയ്ക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കിയത്. ജൂലൈ 11നു നല്‍കിയ പരാതിയില്‍ ഐ ടി ആക്ട് പ്രകാരം പോലീസ് സൈബര്‍ ക്രൈം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

Summary: A couple lost Rs 1.3 crore to the notorious Nigerian online lottery scam after the man -a retired agriculture scientist with GKVK, University of Agricultural Sciences here -fell prey to an online quiz in 2014. He sent large sums of money to claim the alleged Rs 5-crore prize till his demise in December 2014, and his wife continued to do so till mid-2017.

Keywords: Fraud, India, National, Bangalore, Online, Lottery, Cash, Husband, Wife, Cheating, Police, Case, Banking, News