Follow KVARTHA on Google news Follow Us!
ad

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ ഐ എ ഏറ്റെടുത്തേക്കും

മംഗളൂരുവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശരത് മടിവാള (32) കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ ഏറ്റെടുത്തേക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ RSS, Murder, Case, Investigates, NIA, Karnataka, National, NIA likely to take up Sharath Madiwala murder case.
മംഗളൂരു: (www.kvartha.com 22.07.2017) മംഗളൂരുവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശരത് മടിവാള (28) കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ ഏറ്റെടുത്തേക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാകുമെന്നും റിപോര്‍ട്ടുകളുണ്ട്.


എന്‍ ഐ എയുടെ കൊച്ചി യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് എം പിമാരായ ശോഭ കരന്തളാജെയും, നളിന്‍ കുമാര്‍ കട്ടീലും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു.

ബണ്ട്‌വാള്‍ സജിപ്പമുന്നൂര്‍ കണ്ടൂര്‍ സ്വദേശിയായ ശരത്തിന് ജൂലൈ നാലിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഏഴിന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ബി സി റോഡില്‍ അലക്കു കട നടത്തി വരികയായിരുന്ന ശരത്തിനെ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: RSS, Murder, Case, Investigates, NIA, Karnataka, National, NIA likely to take up Sharath Madiwala murder case.