Follow KVARTHA on Google news Follow Us!
ad

ദിലീപിനെ കുടുക്കിയത് സിനിമാ രംഗത്തെ ഗൂഡാലോചന? ദിലീപിന്റെ പേര് പറയാന്‍ പള്‍സര്‍ സുനിക്ക് 2.5 കോടി ഓഫര്‍ ചെയ്ത പ്രമുഖ യുവനടനെയും സംഘത്തെയും ചോദ്യം ചെയ്യണമെന്ന് അഡ്വ. രാം കുമാര്‍

ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപിനെ മനപൂര്‍വ്വം കുടുക്കിയKerala, Kochi, Angamali, High Court, Dileep, Actress, attack, Molestation, Advocate, New controversy on Dileep
കൊച്ചി: (www.kvartha.com 17.07.2017) ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപിനെ മനപൂര്‍വ്വം കുടുക്കിയതാണെന്നും ദിലീപിന്റെ പേര് പറയാന്‍ പള്‍സര്‍ സുനിക്ക് സിനിമാരംഗത്ത് നിന്നും 2.5 കോടി ഓഫര്‍ ചെയ്തിരുന്നുവെന്നുമുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍.

ദിലീപിനെ കുടുക്കാന്‍ പ്രമുഖ യുവനടനും സംഘവും ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ദിലീപ് ജാമ്യഹര്‍ജി നല്‍കി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആരാഞ്ഞു.

Kerala, Kochi, Angamali, High Court, Dileep, Actress, attack, Molestation, Advocate, New controversy on Dileep


പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച ഫോണ്‍ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിക്കുന്നത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി രൂപ നല്‍കാന്‍ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് ഫോണ്‍ കോളില്‍ പരാമര്‍ശിച്ചിരുന്നത്.

ഈ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. കോളില്‍ പരാമര്‍ശിക്കുന്ന ഇവരുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതാണ് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യുഷന് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും.

അതേസമയം ഈ കോള്‍ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നാണ് പോലീസിന്റെ ആരോപണം. പള്‍സര്‍ സുനി ജയിലില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പോലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടര്‍ന്ന് ദിലീപിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ്- വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Angamali, High Court, Dileep, Actress, attack, Molestation, Advocate, New controversy on Dileep