Follow KVARTHA on Google news Follow Us!
ad

മുംബൈയില്‍ കെട്ടിടം തകര്‍ന്നു; ഒന്‍പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്, അന്‍പതോളം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിയതായി സൂചന

കിഴക്കന്‍ മുംബൈയിലെ ഘാട്‌കോപറില്‍ കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര് മരിച്ചു. 50ഓളം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്നതായി സൂചന. അപകടത്തില്‍ Building Collapse, Mumbai, Accident, Death, Trapped, Nursing Home, Municipality, Fire Force, India, National, News
മുംബൈ: (www.kvartha.com 25.07.2017) കിഴക്കന്‍ മുംബൈയിലെ ഘാട്‌കോപറില്‍ കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര് മരിച്ചു. 50ഓളം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്നതായി സൂചന. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്.

Building Collapse, Mumbai, Accident, Death, Trapped, Nursing Home, Municipality, Fire Force, India, National, News

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി എം സി) രാവിലെ 10.43ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയും ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തുകയായിരുന്നു. 14 ഫയര്‍ എഞ്ചിനുകളും മുംബൈ പോലീസും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പടിഞ്ഞാറേ ഘാഡ്‌കോപ്പറില്‍ ശ്രേയസ് തീയേറ്ററിനടുത്തായി എല്‍ ബി എസ് റോഡിന് സമീപത്തുള്ള സായ്ദര്‍ശന്‍ എന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു.

തകര്‍ന്ന കെട്ടിടത്തില്‍ ഒരു നഴ്‌സിംങ്ങ് ഹോം പ്രവര്‍ത്തിച്ചിരുന്നു. നഴ്‌സിങ്ങ് ഹോം നവീകരിക്കുന്ന പണി നടന്നുകൊണ്ടിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായെന്ന് മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Summary: A residential building in Ghatkopar in eastern Mumbai collapsed Tuesday morning where nine dead and more than 50 people are feared to be trapped under the building.

Keywords: Building Collapse, Mumbai, Accident, Death, Trapped, Nursing Home, Municipality, Fire Force, India, National, News