Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മാതൃസഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മാതൃസഹോദരി ഭര്‍ത്താവായ അമ്പത്തിരണ്ടുകാരന്‍ പോലീസ് Kottayam, Girl, Husband, Molestation attempt, Child, Police, Case, Wife, Court, News, Kerala.
കോട്ടയം: (www.kvartha.com 22/07/2017) പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മാതൃസഹോദരി ഭര്‍ത്താവായ അമ്പത്തിരണ്ടുകാരന്‍ പോലീസ് കസ്റ്റഡിയില്‍. ജൂണ്‍ ആദ്യവാരം നടന്ന സംഭവത്തില്‍ മൂലമറ്റം സ്വദേശിയാണ് പിടിയിലായത്. പരാതിയെ തുടര്‍ന്ന് കോട്ടയം വനിതാസെല്‍ വ്യാഴാഴ്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീന്നീട് നടപടികള്‍ക്കായി ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അയച്ച കുട്ടിയെയും മാതാവിനെയും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയെന്നും പരാതിയുണ്ട്. ഇതേപ്പറ്റി ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തും. മദ്യപിച്ചെത്തിയ ബാബുരാജ് വീടിന്റെ ഉമ്മറത്ത് തള്ളിയിട്ടശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

 Keywords: Kottayam, Girl, Husband, Molestation attempt, Child, Police, Case, Wife, Court, News, Kerala.

കുട്ടിയുടെ മൊഴിയനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുക്കാവുന്നതാണെന്ന് വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പക്ഷെ അന്വേഷണശേഷം കേസെടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു ഏറ്റുമാനൂര്‍ പോലീസ്. വെള്ളിയാഴ്ച വൈദ്യപരിശോധനയ്ക്കുശേഷം പാലാ കോടതിയില്‍ എത്തിച്ച് മൊഴിയെടുത്തു. സംഭവത്തെ തുടര്‍ന്ന് ബാബുരാജിന്റെ ഭാര്യ ഇയാളുമായി അകലുകയും വീട് വിട്ടുപോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കാണ്മാനില്ലെന്ന് പറഞ്ഞ് ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. ദില്ലിയിലേക്ക് പോയ ഇവര്‍ തിരിച്ചെത്തിയ ശേഷം വ്യാഴാഴ്ച പോലീസ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കോടതിയില്‍ ഹാജരാക്കി. കോടതിയുടെ അനുവാദത്തോടെ ഇവര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം പോകുകയും ചെയ്തു. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴിയും ബാബുരാജിനെതിരായിരുന്നുവെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, Girl, Husband, Molestation attempt, Child, Police, Case, Wife, Court, News, Kerala,  Molestation attempt; Relative arrested.