Follow KVARTHA on Google news Follow Us!
ad

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; വിന്‍സെന്റ് എം എല്‍ എ രാജിവെക്കണമെന്ന ആവശ്യവുമായി ഷാനിമോള്‍ ഉസ്മാന്‍, കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റ് എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് Thiruvananthapuram, News, Politics, Congress, Protest, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 22.07.2017) വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റ് എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം. എംഎല്‍എ വിന്‍സെന്റ് രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് കോണ്‍ഗ്രസിനകത്തുനിന്നും എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധസ്വരം ഉയരുന്നത്.

കടുത്ത പീഡന ആരോപണം ഉയര്‍ന്നിട്ടും എംഎല്‍എയ്‌ക്കെതിരെ പ്രമുഖ നേതാക്കളോ കോണ്‍ഗ്രസ് വനിതാ സംഘടനകളോ പ്രതിഷേധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നതോടെ വിന്‍സെന്റിന്റെ രാജിക്ക് സമ്മര്‍ദം ഏറുകയാണ്.

MLA Vincent should resign says Shanimol Usman, Thiruvananthapuram, News, Politics, Congress, Protest, Allegation, Kerala

ബാലരാമപുരത്തെ 51കാരിയായ വീട്ടമ്മയാണ് വിന്‍സെന്റിനെതിരെ പീഡന ആരോപണം കൊണ്ടുവന്നത്. അഞ്ചുമാസത്തിനിടെ 900 തവണ ആരോപിതനായ എം എല്‍ എ ഇവരെ വിളിച്ചിരുന്നതായി ഫോണ്‍രേഖകളില്‍ നിന്നും മനസിലായിട്ടുണ്ട്. പല തവണ വീട്ടമ്മയെ വീട്ടിലെത്തിയും കടയില്‍ വെച്ചും പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് എം എല്‍ എയില്‍ നിന്നുള്ള ഭീഷണിയും പീഡനവും ശക്തമായതോടെയാണ് വീട്ടമ്മ പരാതിയുമായെത്തിയത്. ഇതുസംബന്ധിച്ച് ഇവര്‍ പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് എംഎല്‍എയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. എം എല്‍ എയെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്.

Also Read:
പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MLA Vincent should resign says Shanimol Usman, Thiruvananthapuram, News, Politics, Congress, Protest, Allegation, Kerala.