Follow KVARTHA on Google news Follow Us!
ad

ദിലീപ്- കാവ്യ ബന്ധം 2012 ല്‍ തുടങ്ങിയെന്ന് മഞ്ജുവിന്റെ മൊഴി; ചോദിച്ചപ്പോള്‍ 'ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന്' പറഞ്ഞ് തള്ളി

നടന്‍ ദിലീപും കാവ്യാമാധവനും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം 2012 ല്‍ താന്‍ അറിKochi, News, Police, Hotel, Friends, Conspiracy, Cinema, Entertainment, Trending, Kerala,
കൊച്ചി: (www.kvartha.com 25.07.2017) നടന്‍ ദിലീപും കാവ്യാമാധവനും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം 2012 ല്‍ താന്‍ അറിഞ്ഞുവെന്നും ഈ വിവരം തന്നെ ധരിപ്പിച്ചത് അക്രമിക്കപ്പെട്ട നടിയാണെന്നും മഞ്ജുവിന്റെ മൊഴി. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ 'ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന്' പറഞ്ഞ് തള്ളിയെന്നും മഞ്ജു അന്വേഷണസംഘത്തിനുമുമ്പാകെ മൊഴി നല്‍കി.

ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണെന്നും അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ തന്നെ വിവരം അറിയിച്ചതെന്നും മഞ്ജു പറഞ്ഞു. ബന്ധം തുടരുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ദിലീപുമായുള്ള കുടുംബബന്ധം തകര്‍ന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് പ്രതീക്ഷിക്കുന്നതായും മഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് മഞ്ജുവാര്യരുടെ മൊഴി എ.ഡി.ജി.പി ബി. സന്ധ്യ രേഖപ്പെടുത്തിയത്.

 Manju Warrier reveals about Dileep Kavya relationship, Kochi, News, Police, Hotel, Friends, Conspiracy, Cinema, Entertainment, Trending, Kerala

ദിലീപിന് നടിയോടുള്ള പകയ്ക്ക് കാരണം കുടുംബബന്ധം തകര്‍ത്തതിനാലാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് ബലമേകുന്ന സാക്ഷിമൊഴിക്ക് വേണ്ടിയാണ് മുന്‍ഭാര്യയായ മഞ്ജുവാര്യരില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലും മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

മഞ്ജുവാര്യരുടെ മൊഴിയില്‍ നിന്ന് ദിലീപിന് നടിയോട് പകയുണ്ടാവാനുള്ള കാരണങ്ങള്‍ വ്യക്തമാണ്. ഗൂഢാലോചന കേസ് തെളിയിക്കുന്നതിന് മൊഴിക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന വിവരങ്ങള്‍ പ്രോസിക്യൂഷന് സഹായകമാകും.

ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന വ്യക്തമായ വിവരം ലഭിച്ചതുകൊണ്ടാണ് കഴിഞ്ഞദിവസം ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

Also Read:
വനസംരക്ഷണ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manju Warrier reveals about Dileep Kavya relationship, Kochi, News, Police, Hotel, Friends, Conspiracy, Cinema, Entertainment, Trending, Kerala.