Follow KVARTHA on Google news Follow Us!
ad

യോജിപ്പില്ലെന്ന് മഅ്ദനി; ഹര്‍ത്താല്‍ പിന്‍വലിച്ചു

തന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് Abdul-Nasar-Madani, PDP, News, Harthal, Kerala, Thiruvananthapuram,
തിരുവനന്തപുരം: (www.kvartha.com 25.07.2017) തന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക എന്‍.ഐ.എ കോടതി തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.

മഅ്ദനി ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചതായി പി ഡി പി നേതൃത്വം അറിയിച്ചു. ബസ് ഉടമകളും വ്യാപാരികളും ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രചരണം നടന്നിരുന്നു.

Madani opposes harthal, Abdul-Nasar-Madani, PDP, News, Harthal, Kerala, Thiruvananthapuram.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാത്ത വിചാരണ കോടതി നടപടി വേദനിപ്പിച്ചു, ഇതിനെതിരെ സുപ്രീംകോടതിയില്‍ ബുധനാഴ്ച ഹര്‍ജി നല്‍കുമെന്നുംമഅ്ദനി വ്യക്തമാക്കി.

Also Read:
മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Madani opposes harthal, Abdul-Nasar-Madani, PDP, News, Harthal, Kerala, Thiruvananthapuram.