Follow KVARTHA on Google news Follow Us!
ad

നടി നനഞ്ഞയിടം കുഴിക്കുകയാണ്; അഭിനയം മോശം, പിന്നെ പ്രതിഫലം നല്‍കണോ? പരാതിയുമായെത്തിയ നടിക്കെതിരെ സംവിധായകന്‍ ലാല്‍

ഹണീ ബി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് യുവ നടിയോടു ലൈംഗികച്ചുവയോടെ സംKochi, Complaint, Criticism, News, Cinema, Entertainment, Kerala, Trending,
കൊച്ചി: (www.kvartha.com 25.07.2017) ഹണീ ബി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് യുവ നടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി സംവിധായകന്‍ ലാല്‍ രംഗത്ത്. പ്രസ്തുത നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ലാല്‍ ഉന്നയിച്ചത്. പരാതിക്കാരിയായ നടി നനഞ്ഞയിടം കുഴിക്കുകയാണെന്നും അഭിനയം വളരെ മോശമാണെന്നും പിന്നെ പ്രതിഫലം നല്‍കണോ എന്നും ലാല്‍ മാധ്യമങ്ങളോടു ചോദിച്ചു.

നടിയുടേത് അനാവശ്യ പരാതിയാണെന്നും സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം എന്തെന്ന് ആ നടിയോടു തന്നെ ചോദിക്കണമെന്നും ലാല്‍ അറിയിച്ചു. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് അവര്‍. ഇതിനുപിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ അറിയിച്ചു.

Lal comment about jean issue, Kochi, Complaint, Criticism, News, Cinema, Entertainment, Kerala, Trending.

ഒട്ടും പ്രൊഫഷണലായിട്ടുള്ള കുട്ടിയല്ല അവര്‍. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്. 50,000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അഭിനയം വളരെ മോശമായിരുന്നു. സിനിമയ്ക്കായി കയ്യില്‍ താല്‍ക്കാലിക ടാറ്റൂ കുത്തണമായിരുന്നു. എന്നാല്‍ അതിനോടും അവര്‍ പോസിറ്റീവായല്ല പ്രതികരിച്ചത്. ശ്രീനിവാസന്റെയും ലെനയുടെയും ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതിനായി കുറച്ചുനേരം കാത്തിരുന്നപ്പോള്‍ത്തന്നെ അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നും പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങിപ്പോയെന്നും ലാല്‍ പറഞ്ഞു. പിന്നെ എന്തിനാണ് പ്രതിഫലം നല്‍കുന്നതെന്നും ലാല്‍ ചോദിക്കുന്നു.

സിനിമാ മേഖലയില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നനഞ്ഞിടം കുഴിക്കുന്ന രീതിയാണ് യുവനടി സ്വീകരിച്ചതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് നടിക്ക് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ യുവനടിയുടെ പരാതിയില്‍ പേടിച്ച് പിന്‍മാറില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ലാല്‍ വ്യക്തമാക്കി.

Also Read:

മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lal comment about jean issue, Kochi, Complaint, Criticism, News, Cinema, Entertainment, Kerala, Trending.